പണ്ടത്തെ പാട്ടൊക്കെ
പണ്ടത്തെ പാട്ടൊക്കെ
ഓർമ്മകിട്ടിയിന്നും
പണ്ടത്തെ പാട്ടൊക്കെ
ഓർമ്മ കിട്ടി
കണ്ണിൽ വിരിഞ്ഞ അക്ഷര
പൂക്കളിൻ ചാരുത വീണ്ടു കിട്ടി
കരിമഷിയാൽ ചാലിച്ചെഴുതിയ
ഖൽബിലെ ഇഷ്‌ക്കൊക്കെ വീണു കിട്ടി
പണ്ടത്തെ പാട്ടൊക്കെ
ഓർമ്മകിട്ടിയിന്നും
പണ്ടത്തെ പാട്ടൊക്കെ
ഓർമ്മ കിട്ടി
ജന്നത്തിലെന്നൊരു മൊഞ്ചുള്ള
മോഹത്തിൻ തോന്നൽ കിട്ടി
നീ എന്നും എൻ ചാരത്താണെന്ന
വല്ലാത്തൊരു ആശ്വാസം കിട്ടി
പണ്ടത്തെ പാട്ടൊക്കെ
ഓർമ്മകിട്ടിയിന്നും
പണ്ടത്തെ പാട്ടൊക്കെ
ഓർമ്മ കിട്ടി
ജീ ആർ കവിയൂർ
19 02 2024
Comments