അറിഞ്ഞു മുന്നേറുക

അറിഞ്ഞു മുന്നേറുക 

ആനാദിയിലാരുമില്ലായിരുന്നു
മൗനം ഭേദിച്ച് കൊണ്ട്  
ശബ്ദമുണർന്നു അത്
അകാര മകാര ഉകാരമാർന്ന്
പ്രണവമായ് ഈശ്വര സ്വരൂപമായ്

അത് അറിഞ്ഞിട്ടും പിന്നെയും
തേടി മണലാരണ്യങ്ങളിൽ
അലഞ്ഞവരിൽ യോഹന്നാൻ
പറഞ്ഞു "" ആദിയിൽ വചനം ഉണ്ടായിരുന്നു;
വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം വചനം ദൈവം ആയിരുന്നുവെന്ന് 

എല്ലാം മറന്നുയിന്ന് പായുന്നു
എങ്ങോട്ടെന്നറിയില്ല അറിയില്ല ,അറിയില്ല
വചനവും ദൈവമെന്നത്
വെറും മിഥ്യയാണെന്ന് ധരിക്കുന്നു

അറിയുക ദേഹത്ത് വമിക്കുന്നതല്ലോ
ഈ സ്വരം കേൾക്കുന്നതല്ലോ 
ദൈവവും ഈശ്വരനെന്നതും

മനനം ചെയ്യുക 
മനുഷ്യനാണെന്നറിഞ്ഞു 
ജന്മോദ്ദേശമറിഞ്ഞു
മുന്നേറുക ഉള്ളിലുള്ള
പ്രപഞ്ചസത്യമറിഞ്ഞു
മുന്നേറുക


ജീ ആർ കവിയൂർ
15 02 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ