കാണാ നോവുകൾ
കാണാ നോവുകൾ
വിടരാതെ കൊഴിഞ്ഞ പൂവിന്
മനം അറിഞ്ഞ മരത്തിനു
ഉണ്ടോരു നോവും ഹൃദയം
അറിയുന്നുണ്ടോ വണ്ട് അത്
ആടി തീരും മയിലിൻ്റെ
പൊഴിഞ്ഞ പീലിയുടെ
നോവ് അറിയുന്നുവോ
നൃത്തം അറിയാത്ത
പെൺ മയിലത്
പാടി നടക്കും കുയിലിൻ്റെ
മുട്ടമേൽ അടയിരിക്കും
കാക്കയുണ്ടോ അറിയുന്നു
വഞ്ചനയുടെ ലാഞ്ചന
എല്ലാം കണ്ട് പുഞ്ചിരിക്കും
പ്രകൃതിയുടെ ലീലാവിലാസങ്ങൾ
ഓർത്തു എഴുതുന്ന കവിയുടെ
തൂലികക്കു ഉണ്ടോ നൊമ്പരം
ജീ ആർ കവിയൂർ
05 02 2024
Comments