ആറ്റുകാലിൽവാഴുമമ്മേ

ആറ്റുകാലിൽവാഴുമമ്മേ 
ശരണം ശരണം ശരണം 

സഹസ്ര ദളങ്ങളിൽ 
വിരിയുംനിൻകാന്തി 
അശരണനാകുമെനിക്കവിടുന്നു
നൽകുമനുഭൂതി 
നിത്യംചൊരിയണമമ്മേ! 

ആറ്റുകാലിൽവാഴുമമ്മേ 
ശരണം ശരണം ശരണം 

അക്ഷര രൂപണീ! ആനന്ദ ദായിനീ!
ആദിപരാശക്തി പാലയമാം 
ആടിയുലയുമീസംസാര സാഗരത്തിൽ 
ആശ്രയമെന്നുംനീ മാത്രം അമ്മേ 
അണയാതെ
കത്തുംതിരിനാളത്തിലെ
ആത്മജ്യോതിയെ നമിക്കുന്നേൻ.


ആറ്റുകാലിൽവാഴുമമ്മേ 
ശരണം ശരണം ശരണം 

അണിമമഹിമ ലഘിമഗരിമ 
ഈശ്വരത്വം
വശിത്വം
പ്രാപ്തി പ്രകാശവുമെന്ന,
അഷ്ടൈശ്വര്യപ്രദായിനിയേ!
അവിടുന്ന് കാത്തിടേണമേ ദേവീ!
അകപ്പെരുളിൽവിളങ്ങീടണേയമ്മേ! 

ആറ്റുകാലിൽവാഴുമമ്മേ 
ശരണം ശരണം ശരണം 


ജി ആർ കവിയൂർ 
20 02 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “