സുന്ദരിയവൾ
കനവിൻ്റെ തീരങ്ങളിൽ
കരിമഷി പടരും മിഴിയഴകിൽ
കണ്ടറിഞ്ഞു കൊണ്ടറിഞ്ഞു
മനസ്സിൽ മിഥുന മഴ പൊഴിയും
മുല്ലമലർ ഗന്ധം പകരും
ആഴകടൽ കരയെ തൊട്ടകലും
നേരം മാരിവിൽ കാവടി ആടും
ഉള്ളകം തുള്ളി തുളുമ്പി നിന്നു
കളമൊഴിയാളവളുടെ ചിരികണ്ട
മാത്രയിൽ കവിത വിരിഞ്ഞല്ലോ
എൻ വിരൽ തുമ്പിൽ
മദനനെ മയക്കും
മിഴി അമ്പിനാൽ
വിഴ്ത്തിയല്ലോ
മദന മനോഹരി
സുന്ദരിയവൾ
ജീ ആർ കവിയൂർ
26 02 2024
Comments