പ്രണയം

പ്രണയം

ഉദയ രശ്മികളുടെ
ചുംബനമെറ്റു വിരിയും
ദലങ്ങളുടെ മൃദുലതയോ
പുൽകൊടി ജല ബിന്ദുവോ

ആരു പറഞ്ഞു പ്രണയം
മൊഴിയുന്നത് ചുണ്ടുകളിൽ
നിന്നാണ് എന്നത് അറിയുമോ
മിഴികളിൽ വിരിയും പൂക്കളല്ലോ

നിലാവിൽ പടരും കിനാവള്ളിയല്ലോ
സുഗന്ധം പകരും രാമുള്ളയല്ലോ
മൃദുലമായി തഴുകും കാറ്റല്ലയോ
മനസ്സിനുള്ളിൽ ഒളിപ്പിക്കും 

പ്രതിഭാസമല്ലൊ ഈ മധുര നോവ്
നിന്നെയുമെന്നെയും ഒന്നാക്കി
മാറ്റും മന്ത്ര ചരടല്ലോയിത് 
അതെ അതിനു ഭാഷയില്ല

പ്രകൃതിയുടെ ഭാവങ്ങളോ
വർണമില്ല ജാതിയില്ലാ 
അതിരുകളില്ല രാജ്യമല്ല
അതെ അതല്ലേ 
പ്രണയം പ്രണയം പ്രണയം


ജീ ആർ കവിയൂർ
20 02;2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “