ചിരിയുടെ തെളിമ
ചിരിയുടെ തെളിമ
മനസ്സിൽ പതിഞ്ഞതൊക്കെ
മറക്കുവാൻ ആകുമോ
കണ്ടതും മിണ്ടാതെ പോയതും
കണ്ടിട്ടും കാണാതെ പോയതും
നിഴലായ് പിന്നാലെ നടന്നതും
നിദ്രയില്ലാതെ ഓർമ്മകളിൽ
കൊണ്ടുനടന്നതും ,മോഹങ്ങളാൽ
നിത്യം കനവ് കണ്ടതുമൊക്കെ
കുറിക്കുന്നു വിരൽത്തുമ്പിൽ
വിരിഞ്ഞ അക്ഷര മൊട്ടുകൾ
വല്ലാതെ നോവിക്കുന്നുവല്ലോ
നിൻ ചിരിയുടെ തെളിമ
ജീ ആർ കവിയൂർ
16 02 2024
Comments