പറഞ്ഞാലും തീരാത്തത്
നിന്നോട് മിണ്ടാതെ
ഇരിക്കുവാൻ ആവില്ല
കഴിഞ്ഞ ജന്മങ്ങളുടെ
കാര്യങ്ങളൊക്കെ പറഞ്ഞു
തീർക്കാമെന്നു കരുതുമ്പോൾ
മുഖം തരാതെ പോയല്ലോ
ഓർക്കും തോറുമൊരു
വല്ലാത്ത എന്തോ മനസ്സിൽ
മദിക്കുന്നുവല്ലോ എന്തെ
ഇങ്ങിനെ ഒക്കെയെന്നറിയില്ല
വഴി മുട്ടി നിൽക്കുന്നുവല്ലോ
ജീവിതമെന്ന മൂന്നക്ഷരത്തിൻ്റെ
കുരുക്ക് അതല്ലോ വീണ്ടും
മൂന്നിൽ നിൽപ്പു നോവുമായ്
മധുരാക്ഷരമാർന്ന വാക്ക്
പറഞ്ഞാലും തീരാത്തത്
അതെ പ്രണയം പ്രണയം പ്രണയം
ജീ ആർ കവിയൂർ
28 02 2024
Comments