കരുതുന്നുയിന്നും
ചോദിച്ചുവെങ്കിലും
പറയാതെ പോയ
വാക്കുകളെനിക്കിന്നും
മനസ്സിൽ തിങ്ങിവിങ്ങുന്നു
ഈ നാൾത്രയും വിരഹ നോവായ്
നെഞ്ചിൻ കൂട്ടിൽ വട്ടം തിരിയുന്നു
നങ്കൂരമില്ലാതെ വഞ്ചി പോലെ
കര കാണാതെ ദുഃഖ കടലിലായ്
മൗനമുടച്ചു പൊഴിക്കുക
മൊഴി മലരുകളിനിയും
നേരം വൈകിയില്ല
നരകയറിയിട്ടും
വേണ്മയുള്ള
ഉള്ളകം നിനക്കായ്
കരുതുന്നുയിന്നും
ജീ ആർ കവിയൂർ
18 02 2024
Comments