ആറന്മുളേശാ ഭഗവാനെ
ആറന്മുളേശാ ഭഗവാനെ
പാർത്ഥസാരഥേ
പാപനാശകനെ
പാർത്തിടെണേ
പാഞ്ചജന്യധാരി
(പാർത്ഥസാരഥേ
പാപനാശകനെ )
പലവൊരു വന്നു നിന്നെ
കണ്ടു മടങ്ങുമ്പോൾ
മനസ്സിനെന്തു
ആനന്ദം ഭഗവാനെ
ആനന്ദം ഭഗവാനെ
(പാർത്ഥസാരഥേ
പാപനാശകനെ )
പാരിതിനെ പരിപാലിക്കുന്നവനെ
പാർത്ഥന്റെ സാരഥിയായി നിന്നവനെ
പമ്പാ തടമതിൽ തിരുവോണ
തോണിയിലായി വന്നു
ഭക്തർ നിനക്കായി സദ്യ ഒരുക്കുന്നുവല്ലോ
വള്ള സദ്യയൊരുക്കുന്നുവല്ലോ
കണ്ണാ ...ശ്രീകൃഷ്ണ ആറന്മുളേശാ ഭഗവാനെ
ജീ ആർ കവിയൂർ
01 02 2024
Comments