അറിയില്ല
അറിയില്ല
അറിയാതെ നീ
അറിയാതെ
എന്റെ മനസ്സിന്റെ
ചില്ല മേൽ കൂടുകൂട്ടി
നിലാവിന്റെ പുഞ്ചിരി
വെട്ടത്തിലായ്
നീ വന്നു ചിക്കി ചിണുങ്ങി
മുട്ടിയുരുമ്മിയിരുന്നില്ലേ
കനവാണെല്ലാം
കനവാണ് എന്നറിഞ്ഞു
വല്ലാതെ നോവിന്റെ
തീരത്തു ഞാൻ മാത്രമായി
അറിയില്ല ഇനി ഇത്
എത്രനാൾ തുടരുമെന്നത്
അണയാറായ ചിരാത്
ഞാനൊരു മിന്നാമിന്നിയുടെ
നുറുങ്ങുവെട്ടം
ജീ ആർ കവിയൂർ
09 02 2024
Comments