ഇന്നും മുഴങ്ങുന്നു കർണ്ണങ്ങളിൽ
ഇന്നും മുഴങ്ങുന്നു കർണ്ണങ്ങളിൽ
കൗന്തേയനെങ്കിലും
രാധേയനായി കഴിയും
ഭാഗീരഥിയുടെ തീരത്ത്,
കണങ്കാൽ ആഴത്തിലുള്ള
വെള്ളത്തിൽ കിഴക്കോട്ട്
അഭിമുഖമായി നിൽക്കുന്നു,
കൈകൾ ഉയർത്തി,
ചുണ്ടുളിൽ വേദ സ്തുതികളുമായ്
നിൽക്കും നേരത്ത്
മകനെ കാണുവാനെത്തിയമ്മ
മറ്റാരുമല്ല കുന്തിയെന്ന അമ്മയും
കർണ്ണൻ എന്ന മകനും
ജന്മരഹസ്യം പറഞ്ഞു പാണ്ഡവ പക്ഷത്തേക്ക് നയിക്കാൻ
പ്രേരിപ്പിക്കുമ്പോഴും കർണ്ണൻ
സ്നേഹത്തോടെ വിസമ്മതിക്കുകയും
കർണ്ണൻ കുന്തിക്ക് നൽകുന്ന വാഗ്ദാനത്തിന് ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടായി.
തുടർന്നുള്ള യുദ്ധത്തിൽ, കർണ്ണൻ അർജ്ജുനൊഴികെയുള്ള പാണ്ഡവരിൽ ഓരോരുത്തരെയും
യുദ്ധത്തിൽ പരാജയപ്പെടുത്തുകയും
അവസാനം ആയുധം കൈവശം
ഇല്ലാത്ത അവസ്ഥയിൽ അർജുന
ബാണമേറ്റ് വീര മൃത്യു
വരിക്കയുണ്ടായായ
ധീരനും ദാനശീലനും
ധർമയുദ്ധത്തിൽ
പരാജിതരുടെ നടുവിൽ
സൂര്യ തേജസ്
അംഗരാജാധിപൻ
വിസ്മരിക്കാനാവാത്ത
കഥാ പാത്രങ്ങളിൽ
കർണ്ണൻ എന്ന നാമം
ഇന്നും മുഴങ്ങുന്നു കർണ്ണങ്ങളിൽ
ജീ ആർ കവിയൂർ
08 02 2024
Comments