കൊഴിഞ്ഞ ദിനങ്ങളുടെ തിരിച്ചറിവ്
കൊഴിഞ്ഞ ദിനങ്ങളുടെ തിരിച്ചറിവ്
എൻ തൂലികയിൽ നിന്നും
പൊഴിഞ്ഞ വീണ വാക്കുകൾ
പടം പൊഴിഞ്ഞ ഇഴ ജന്തുപോലെ
ചിതലരിച്ച താളുകളിൽ മയങ്ങുമ്പോൾ
ആരും കാണാതെ വായിക്കുവാൻ
തുനിഞ്ഞ മനസ്സിൻ്റെ ആഴങ്ങളിൽ
തേടുമ്പോൾ അറിയുന്നു ഇന്ന്
നഷ്ട സ്വപ്നങ്ങൾ തൻ കൂമ്പാരം
ആഴിയുടെ ഇരമ്പലുകൾ
കാറ്റിൻ്റെ ശീൽക്കരങ്ങൾ
ചീവിടുകളുടെ കലമ്പലുകൾ
നിദ്ര ഒഴിഞ്ഞ ദേഹി വീണ്ടും
ജനിമൃതിയുടെ നടുവിൽ
നെടുവീർപ്പുകൾ നോവുകൾ
വിരഹ മേഘങ്ങളുടെ കണ്ണുനീർ
എവിടെയോ നഷ്ട വസന്തം
ജീർണ്ണിച്ച പകലുകളുടെ
തിരുശേഷിപ്പുകൾ എണ്ണ
വറ്റിയ ചിരാതുകളിൽ
രാത്രിയുടെ തേങ്ങലുകൾ
ജീ ആർ കവിയൂർ
21 02 2024
Comments