ഉണ്ടാവില്ല ഞാനും
ഉണ്ടാവില്ല ഞാനും
നിൻ മൗനമെന്നിൽ
നിറക്കുന്നൊരു
അഗ്നിപർവ്വതമായ്
മാറുന്നുവല്ലോ സഖി
നെഞ്ചകമാകെ ഉരുകി
ഒഴുകുന്നുവല്ലോ
വിരഹ ചൂടിനാലെ
ഉതിരുന്നു കണ്ണുനീർ
പൂക്കളായ്
നിന്റെ പുഞ്ചിരി
നിലാവിനൊപ്പം
കുളിർക്കാറ്റു
വീശുന്നതു കാത്ത്
തിരയെണ്ണി തീരത്ത്
ഇരിപ്പൂ ജന്മങ്ങളായ്
നിൻ മൊഴികളിൽ
വിരിയുന്നതല്ലോ
എൻ പ്രണയാക്ഷരങ്ങൾ
അറിയാതെ പാടിപ്പോകുന്നു
നിനക്കിഷ്ടമല്ലെങ്കിലും
നിനക്കായി എന്നും
എന്റെ ചുണ്ടും തൂലികത്തുമ്പും ചലിക്കുന്നുവല്ലോ പ്രിയതേ
ഒരിക്കൽ നീ അറിയുമെൻ
വരികളുടെ കരുത്ത്
അന്നുമറുപുറത്ത്
ഉണ്ടാവില്ല ഞാനും
ജീ ആർ കവിയൂർ
12 02 2024
Comments