പാടുക മനമേ പാടുക
പാടുക മനമേ പാടുക
മനസ്സിൽ സുഖം കിട്ടുവോളം
മായാമോഹനൻ്റെ പാട്ടുകൾ പാടാം
പോരുക പോരുക സഖി നീയും
കുടപ്പാടാൻ പോരുകാ
കാളിന്ദി തീരത്തും
ഗോവർധനമുകളിലും
കുയിൽ പാടും മയിലാടും
ചോലകളും കടന്ന്
മഞ്ഞപ്പട്ടു ചേല ചുറ്റി
മുരളികയൂതും കണ്ണനെ കാണാൻ
പോരുക പോരുക
ചങ്ങാതികളെ പോരുക
ജീ ആർ കവിയൂർ
25 02 2024
Comments