പ്രണയം (ഗസൽ)
ഗസൽ
നിലാവിന്റെ ചുംബനത്താൽ
തിരയും തീരവും
ചേർന്നു മയങ്ങും നേരം
ചിന്തകളിൽ നീ മാത്രമായ്
എൻ അക്ഷര ചിമിഴിൽ
മൊഴിമലരായ വിരിയും
ഗസലീണങ്ങളിൽ
സുഗന്ധം പരത്തും നിൻ സാമീപ്യം
നിന്നിൽ അനുരക്തരായ്
മാറുന്നുവല്ലോ "മെഹ്ഫി"ലാകെ
"സമ" അണയൂവോളം കാത്തിരിപ്പിന്റെ
രാഗ രസം പകർന്നൊഴുകി സഖിയെ
ജീ ആർ കവിയൂർ
14 02 2024
മെഹഫിൽ - ഒത്തുകൂടൽ (ഗസലിനായി )
സമ - ഒരു വിളക്ക്
Comments