വിസ്മൃതിയിൽ
വിസ്മൃതിയിൽ
ഇന്നുമോർക്കുന്നു ഞാനിന്നും
മൊഴിയാനാവത്ത അന്നിൻ്റെ
കാലത്തിൻ നൊമ്പരങ്ങൾ
മറക്കുന്നില്ല ഒരിക്കലും മറക്കുന്നില്ല
ഇനി മരിക്കുവോളം മറക്കില്ല ഓമലെ
മൃതിയുടെ സഞ്ചാര പാതകൾ
അടുക്കുമ്പോഴും തെളിയുന്നെല്ലാം
കരുതി വച്ചില്ല ഒന്നുമേ ഇനി
കരുതുവാനാവില്ലയെന്നറിഞ്ഞും
കാനവിൻ്റെ താക്കോൽ പഴുതിലൂടെ
കാണാറാവുമ്പോഴേക്കും വിസ്മൃതിയിൽ
ജീ ആർ കവിയൂർ
19 02 2024
Comments