ദർശനം നൽകണേ

രാഗം താനം പല്ലവി ചേർത്ത്
സ്വര വസന്തമൊരുക്കും
നിൻ മൊഴികളിൽ മയങ്ങും
സംഗീതോപാസകൻ ഞാൻ

സ്നേഹ സംഗമ തീരത്ത്
അലയടിക്കും അനുരാഗ
വിവശനായി നിൽക്കും
വിരഹ കഥകളിലെ നായകൻ 

വിശ്രമമില്ലാതെ നിത്യം
വാഗ്ദേവതയെ പൂജിക്കും
കലോപാസകൻ ഞാൻ
ദർശനം നൽകണേ ദേവീ

ജീ ആർ കവിയൂർ 
16 02 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ