ചെട്ടികുളങ്ങരയമ്മേ
സർവമംഗലമാങ്ഗല്യേ
ശിവേ സർവാർത്തസാധികേ ।
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോയസ്തു തേ ॥
ഓണാട്ടുകരയുടെ പരദേവതേ
ഒഴിയാത്ത ദുഃഖങ്ങളോക്കെ
ഒഴിക്കുവോളെ അമ്മേ
ശ്രീഭദ്രകാളി നമോസ്തുതേ
ഭവ ഭയങ്കര ഗിരിജാ ശങ്കരി
ഭദ്രേ ഭഗവതിയമ്മേ
കുംഭ ഭരണി നാളിൽ
കുതിരയും തേരും
കുത്തിയോട്ട പാട്ടും
കൊഞ്ചും മാങ്ങയും
മറക്കാനാവില്ല ഒരിക്കലും
ഓണാട്ടുകരയുടെ പരദേവതേ
ഒഴിയാത്ത ദുഃഖങ്ങളോക്കെ
ഒഴിക്കുവോളെ അമ്മേ
ശ്രീഭദ്രകാളി നമോസ്തുതേ
പതിമൂന്നു കരയിലെയും
ഭക്തർക്കു അനുഗ്രഹം
ചൊരിയും
ചെട്ടികുളങ്ങരയമ്മേ
ഞങ്ങളെയും ചേർത്ത്
അണക്കണെ
ആദി പരാശക്തിമ്മേ
ഓണാട്ടുകരയുടെ പരദേവതേ
ഒഴിയാത്ത ദുഃഖങ്ങളോക്കെ
ഒഴിക്കുവോളെ അമ്മേ
ശ്രീഭദ്രകാളി നമോസ്തുതേ
ജീ ആർ കവിയൂർ
28 02 2024
Comments