ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം അവലംബം

*ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം അവലംബം*

ഔഷധം സേവിക്കവേ 
മനമത് വിഷ്ണുവിനെ 
സ്മരിക്കുക
ആഹരിക്കുമ്പോഴായ്
ജനാർദ്ദനനാമത്താലും
നിദ്രയ്ക്ക് മുന്നായ്
പത്മനാഭനെ ധ്യാനികയും 
പാണി ഗ്രഹണസമയേ
പ്രജാപതിയെ പ്രാർത്ഥിക്കുകയും 
വിദേശഗമന സമയെ 
ഭഗവത് ചിന്തയോടെ 
ത്രിവിക്രമനെ ഓർക്കുകയും 
മരണകാലത്തിൽ ജപിക്കുക
 നാരായണ നാമവും
സുഹൃത്ത് സന്ദർശന 
വേളകളിൽ ശ്രീധരനെയും 
സങ്കടങ്ങൾ വരുമ്പോൾ 
മധുസൂദനനെയും 
കാട്ടിൽ അകപ്പെടും നേരം
ഭജിക്കുക നരസിംഹനേയും 
അഗ്നിയിൽ അകപ്പെട്ടാൽ
സ്മരിക്കുക  ജലശായിയെയും 
വെള്ളത്തിൽ വീഴുകിൽ 
രക്ഷരക്ഷ വരാഹം മൂർത്തിയെയും
പർവ്വതത്തിലെത്തി നിൽക്കുമ്പോൾ 
ഭജിക്ക ശ്രീരാമചന്ദ്രനെയും 
ഗമനത്തിങ്കൽ വാമനനെയും 
എല്ലാ കാര്യങ്ങളിലും മാധവനെ 
മുൻനിർത്തി നിൽക്കുകിൽ
വിഷ്ണു പാർശ്വദന്മാരാൽ
 പൂജിക്കപ്പെടുകയും 
വിഷ്ണു ഭഗവാനിൽ 
വിലയം പ്രാപിക്കുകയും 
ചെയ്യുമെന്ന് അറിയുക 
ഭക്തരെ നിത്യം 

(ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം അവലംബം)

സംമ്പാതകൻ 
ജീ ആർ കവിയൂർ
22 02 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “