Posts

Showing posts from April, 2022

ഗാനം ജനിമൃതികൾക്കിടയിൽ

അനഘ സുന്ദര മാനസ സരോവരത്തിൽ ഓളം തല്ലും ആനന്ദ വഞ്ചിയിലായ് തുഴഞ്ഞു നീങ്ങും നിന്നെ കിനാ കണ്ടു  മദനലഹരിയാൽ നൃത്തം വെക്കവേ (അനഘ..)  സപ്ത സ്വരരാഗ ഗാന യമുനയിൽ മുരളികയുണർന്നു മോഹനമുതിർന്നു മയൂഖങ്ങൾ നിറഞ്ഞു മാനസസരസിൽ മയൂര നൃത്തം തുടർന്നു നയനാരാമം (സപ്ത സ്വരരാഗ) ജനന മരണങ്ങൾക്ക് നടുവിൽ നിർവൃതീബിന്ദുക്കൾ രേഖയായ്‌ സമാന്തരങ്ങളിൽ ലംബമായി മാറി മരണസാഗരമണയുന്നുവല്ലോ (ജനന മരണങ്ങൾക്ക്)  ജീ  ആർ കവിയൂർ 29 04 2022

മൂകാംബികാ ദേവി വരമരുളൂ...!

മുപ്പത്തി മുക്കോടി ദേവകൾ വാഴ്ത്തുന്ന മുപ്പാരിനെന്നുമഭയമ്മേ ! മൂകാസുരനെഹനിച്ചവളേയമ്മേ ! മൂകാംബികാ ദേവി വരമരുളൂ...! സൗപർണികാതീരദേശ നിവാസിനി ! സുന്ദരി ! സുഭഗയാം സുഖദായിനി ! ശ്രീശൈല വാസിനി! ശ്രീലക്ഷ്മിയന്നു നീ  ശ്രീശങ്കരൻ താനു ദർശനം നൽകിയോൾ ! വാഗ്ദേവതേയമ്മ വാണരുളേണമേ ! നീയെൻവിരൽത്തുമ്പിലെന്നുമെന്നും !  വരികളായ്  വരമരുളുന്നോരു പുണ്യമേ !  അമ്മേ മഹേശ്വരി കാത്തിടേണേ !  വാരിധിയൊളവും ദുഃഖങ്ങളുള്ളോരു പൈതലാമെന്നെ നീ രക്ഷിയ്ക്കണേ ! മൂകാംബികയാകുമെന്റേ ഭഗവതി ! എന്നുടെ നാവതിൽ വന്നിടേണേ ! നൽവരം നീയിന്നു തന്നീടണേ ! ജീ ആർ കവിയൂർ 26 04 2022

വരും പരാജയപ്പെട്ടു നോക്കാം

വരും പരാജയപ്പെട്ടു നോക്കാം  ഇങ്ങനെ  ഭാവനയിലൊന്നു  നോക്കി കാണാൻ ശ്രമിക്കാം,  ജയിച്ചിട്ടല്ല ഒന്നു തോറ്റു നോക്കാം  എന്തെന്നാൽ ഓരോ ഓഹരിയും സ്വന്തമായിട്ടുണ്ടെങ്കിൽ,   മറ്റുള്ളവരേ വിജയിപ്പിക്കുവാനുള്ള  സ്വപ്നവുമുണ്ടായാൽ! ഓരോ പ്രാവശ്യവുമെന്തെങ്കിലും ലഭിക്കുവാനായുള്ള ശ്രമം വേണോ?! വരികയീപ്രാവശ്യം ഒന്ന് വിട്ടു പിടിച്ചു നോക്കാം  ജയിച്ചിട്ടില്ല.  തോറ്റു. നോക്കാമിനിയും  ഓരോശ്രേയസ്സിനും ജയവുമുണ്ടാവണം. കൈകളിൽ അധികാരവും തലയിൽ കിരീടവും വേണം,  എന്നാൽ ചിലപ്പോൾ പരാജയം ഉണ്ടാവാം  സഹർഷം സ്വീകരിച്ചീടാം പ്രതിസ്പർദ്ധയെന്തിന്? ആദ്യം ചവിട്ടി നിൽക്കുന്നത്  ചവിട്ടും മെത്തയിൽ തന്നെ  ഒരു പ്രാവശ്യമൊന്നു പിറകോട്ടു കാൽവച്ചു നോക്കാം  ജയിച്ചിട്ടല്ല ഒന്നു തോറ്റു നോക്കാം വരിക  ഞാനൊരോസ്വാദും അറിഞ്ഞിട്ടുണ്ട്. ജയിച്ചിട്ടല്ല പരാജയമടഞ്ഞു മാണ് പഠിച്ചത്.  ചിലപ്പോൾ ചിലതു കൈയ്പ്പാർന്നവയെങ്കിലും  പല രുചികളുടെയും സ്വാദേറും. നഷ്ടപ്പെട്ടു പലതെങ്കിലും  ചിലരെങ്കിലുമൊപ്പമുണ്ടെന്നതോന്നലുണ്ടാവുമല്ലോ! എന്തിനു തേടുന്നു എപ്പോഴും ജയത്തിൽപിന്നാലെ വ...

रात घटायें जादू खुशबू,...മുഹമ്മദ് റഷീദിന്റെ ഗസൽ പരിഭാഷ

रात घटायें जादू खुशबू,... മുഹമ്മദ് റഷീദിന്റെ ഗസൽ പരിഭാഷ രാവകന്നു മാസ്മരിക ഗന്ധവുമായി ആരുടെ മൊഴികളാണിത് ഞാൻ തിരയുകയായിരുന്നു ആ പേരിൻ മുഖത്തിനായി എൻ ഹൃദയത്തിൻ പിന്നാംപുറത്തായി ഒരുവേള നീ അതു കണ്ടിരിക്കാം എന്നാൽ ഞാനിപ്പോളത് ഓർക്കുന്നുമില്ലല്ലോ ഞാൻ അത്ഭുതപെടുന്നു ആരെയാണോ പഴിക്കുകയീ വേദനകൊണ്ടുടഞ്ഞഹൃദയവുമായി നാം അതു വിറ്റു ചന്തയിലായ്‌ എന്നാൽ ഇതെന്തു ചെയ്യും വിലയത് നീ നൽകിയത് അത്രയും വിലയാണോ നീ നൽകുവാനിരുന്നത്  എത്രയാണോ മതിലുകൾ നമ്മളുടെ ഇടയിലായി എൻ കണ്ണുകൾ കേൾക്കുന്നു നിൻ കണ്ണിലെ സന്ദേശങ്ങൾ നമ്മൾ അജ്ഞരാണെങ്കിലും എത്രയോ സ്വപ്നങ്ങൾ നമ്മളെ ശിക്ഷിച്ചു പോന്നിതു സമയമെന്ത് നൽകി നമുക്കായി  സമയം സ്വയമതിൻ മാർഗ്ഗം തേടി ജോലി തുടരുമല്ലോ നീറൂം ഓർമ്മകളാൽ സായന്തനം വന്നുയെന്നകാണുന്നു നിരന്തരം ഹൃദയ ഭിത്തികളിൽ ഞാൻ നിൻ പേരു എഴുതി രചന മുഹമ്മദ് റഷീദ്  പരിഭാഷ ജീ ആർ കവിയൂർ 27 04 2022     

ഗാനം എങ്കിലും...

ഗാനം - എങ്കിലും ... എങ്കിലും നീയെന്നെയറിഞ്ഞില്ലല്ലോ. എൻമനം നിനക്കായി തുടിക്കുന്നല്ലോ. എൻമന മിടക്കയായ് തുടിച്ചതാം താളങ്ങൾ പ്രണനാം നീ വീണ്ടും കേട്ടില്ലല്ലോ.? (എങ്കിലും...) ഉള്ളിന്റെ ഉള്ളിൽ നീ നിറഞ്ഞു നിന്നു ... എത്ര മറക്കാൻ ശ്രമിച്ചിട്ടും നിൻ മുഖം മായുന്നില്ലല്ലോ മനസ്സിൻ കണ്ണാടിയിലിന്നും ആ. . ആ. . ആ. .  അണയാതെ കത്തുന്ന നറു തിരിവെട്ടം നിൻശോഭയാലുള്ളകം തെളിയുന്നു ഒരു ശക്തിക്കും അണക്കാനാവില്ലല്ലോ ജീവന്റെ ജീവനല്ലോ നീയെന്ന സ്വപ്നം എൻതൂലികയിൽ വിരിയുമക്ഷരങ്ങൾ നിന്നെ കുറിച്ചു മാത്രമല്ലോ സഖി.. (എങ്കിലും...) നിൻ സാമീപ്യമറിയുന്നു  നീ ചൂടിയ  മുല്ലപ്പൂവിൻ ഗന്ധം നിന്നോർമ്മകളാളെന്നിൽ പൂക്കുന്ന വാക്കുകളെന്നെ ഒരു സോപാന ഗായകനാകുന്നു പ്രിയേ എങ്കിലും നീയെന്നെയറിഞ്ഞില്ലല്ലോ. എൻമനം നിനക്കായി തുടിക്കുന്നല്ലോ. എൻമന മിടക്കയായ് തുടിച്ചതാം താളങ്ങൾ പ്രണനാംനീ ഇനിയും കേട്ടില്ലല്ലോ.! ജീ ആർ കവിയൂർ 26 04 2022

खुद अपने को ढूंढा था മുംതാസ് റഷീദിന്റെ ഗസൽ പരിഭാഷ

खुद अपने को ढूंढा था  മുംതാസ് റഷീദിന്റെ ഗസൽ പരിഭാഷ ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു ഞാൻ നിന്നെയങ് അത്രമേൽ ഇഷ്ട്ടപ്പെട്ടിരുന്നു നീ ഞാൻ വിചാരിച്ച പോലെ തന്നെയിരുന്നു നിന്നെ ഞാനങ് അത്രമേൽ സ്നേഹിച്ചിരുന്നു ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു .നിന്റെ മുറിവുകളെ കാട്ടികൊണ്ടിരിക്കു അതും എന്നെ പോലെ തന്നെ ആയിരുന്നു നിന്നെ ഞാനങ് അത്രമേൽ ഇഷ്ട്ടപ്പെട്ടിരുന്നു ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു കുട്ടെനിക്കെന്തിന് തരുന്നു അവൻ സ്വയം തിരക്കിൽ ഏകനായി നിൽക്കുന്നു .നിന്നെ ഞാനങ് അത്രമേൽ ഇഷ്ട്ടപ്പെട്ടിരുന്നു ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു എനിക്ക് ലഭിച്ചത് ഒരു പ്രായത്തിനു ശേഷം അതു കേവലം എന്റെ പ്രായത്തിന് കഥമാത്രം ഇതെന്തൊരു ജ്ഞായമിത് നിന്റേത് ഇന്ന് ഞാൻ പർദയിലും അവരോ മുഖം മറക്കാതെയും രചന മുംതാസ് റഷീദ് പരിഭാഷ ജീ ആർ കവിയൂർ 26 04 2022   

एक प्यार का नगमा हैരചന സന്തോഷ് ആനന്ദ്ഹിന്ദി ചലചിത്രം ഷോർ പരിഭാഷ

एक प्यार का नगमा है രചന സന്തോഷ് ആനന്ദ് ഹിന്ദി ചലചിത്രം ഷോർ പരിഭാഷ ഒരു പ്രണയ ഗീതകമല്ലോ,  ആത്മസംതൃപ്തിയുടെ ഒഴുക്കല്ലോ (2) ജീവിതമെന്നതൊന്നുമല്ല നിന്റെയും എന്റെയും കഥയല്ലോ ഒരു പ്രണയ ഗീതകമാണ്,  ആത്മസംതൃപ്തിയുടെ ഒഴുക്കല്ലോ എന്തെങ്കിലും നേടിയിട്ട് നഷ്ടപ്പെടണമല്ലോ നഷ്പ്പെട്ടിട്ടു ലഭിക്കണമല്ലോ ജീവന്റെ അർത്ഥം വരുകയും പോകുകയുമല്ലോ രണ്ടു നിമിഷത്തെ ജീവിതത്തിൽ നിന്നും ഒരു വയസ്സു മോഷ്ടിച്ചു എടുക്കണമല്ലോ ജീവിതമെന്നതൊന്നുമല്ല നിന്റെയും എന്റെയും കഥയല്ലോ ഒരു പ്രണയ ഗീതകമല്ലോ, നീ നദിയുടെ ധാരയല്ലോ, ഞാൻ നിന്റെ തീരമല്ലോ നീ എന്റെ പിന്‍തുണയല്ലോ ഞാൻ നിന്റെയും എന്റെ കണ്ണുകളിൽ നിറയെ ആഗ്രങ്ങളുടെ ജലസാഗരമല്ലോ ജീവിതമെന്നതൊന്നുമല്ല നിന്റെയും എന്റെയും കഥയല്ലോ ഒരു പ്രണയ ഗീതകമല്ലോ, രചന സന്തോഷ് ആനന്ദ് പരിഭാഷ ജീ ആർ കവിയൂർ 26 04 2022

വസന്തോത്സവം (ഗസൽ)

വസന്തോത്സവം (ഗസൽ) അവളുടെ അധരങ്ങൾ  സ്വർഗ്ഗകവാടത്തിലേക്കുള്ള തീർഥാടനം അവളുടെ മിഴികളിലെ തിളക്കം  പഥികനു വഴിവിളക്കിൻ സാമീപ്യം  അവളുടെ മൗനം എന്നിൽ നിലാവു വിരിയിച്ചു തൂലികയിൽ വിരിഞ്ഞു അക്ഷര മലരിന്റെ ചാരു ഗന്ധം ഓരോ അംഗചലനവും എന്നിൽ ഉണർത്തി അനുരാഗ ഗാസലിന്റെ പല്ലവികൾ അവളുടെ അളകങ്ങൾ പുളകം കൊള്ളിച്ചു അറിയാതെ എൻ മനം അനുഭൂതിതൻ ലാസ്യത്തിൽ വാക്കിൻ ബാലത്താൽ ലഹരിയാൽ വസന്തത്തിൻ തേരേറിയല്ലോ അവളുടെ അധരങ്ങൾ  സ്വർഗ്ഗകവാടത്തിലേക്കുള്ള തീർഥാടനം അവളുടെ മിഴികളിലെ തിളക്കം  പഥികനു വഴിവിളക്കിൻ സാമീപ്യം  ജീ ആർ കവിയൂർ 26 04 2022

ഗ്രീഷ്മ നോവ്‌ ( ഗസൽ)

ഗ്രീഷ്മ നോവ്‌ ( ഗസൽ) നീറും എന്റെ ചിന്തകളിലെന്നും  നിറഞ്ഞു നിൽക്കുന്നു നീ സഖി  എൻ നിഴലായി തണലായി  എന്നും എന്നും മാറുമല്ലോ നീ സഖീ  പൂ നിലാവുപോൽ പുഞ്ചിരിക്കും  മുല്ലമൊട്ടിൻ ഗന്ധം പോലൽ  നിൻ സാമീപ്യത്തിനായ് വല്ലാതെ  കൊതിക്കുന്നു വല്ലോ എൻ സഖീ  എത്രയോ ഋതു വസന്തങ്ങൾ പോയിമറഞ്ഞുവല്ലോ സഖീ പിന്തുടരുന്നു നീ എന്നിൽ  കിനാവള്ളി പോലെ  നിത്യം   ആരോടു ഞാൻ പറയുമെൻ  ഏകാന്തതയുടെ നൊമ്പരം  ഗ്രീഷ്മ വിരഹത്തിൻ വേദനകൾ  അറിയുന്നുണ്ടോ നീ സഖി ജീ ആർ കവിയൂർ 24 04 2022

मुस्कुराये जा रहे हो, मुस्कुराये जा रहे हो ഹസ്‌ത്തിമൽ ഹസ്തിയുടെ ഗസൽ പരിഭാഷ

मुस्कुराये जा रहे हो, मुस्कुराये जा रहे हो  ഹസ്‌ത്തിമൽ ഹസ്തിയുടെ ഗസൽ പരിഭാഷ  മന്ദഹസിച്ചു നീ പോകുകയോ (2) ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2) മന്ദഹസിച്ചു നീ പോകുകയോ (2) സ്വയം മനസ്സിലാക്കാതെ പോയല്ലോ ആ ആ... സ്വയം മനസ്സിലാക്കാതെ പോയല്ലോ  എന്നിട്ടോ മാലോകരെ മനസിലാക്കുന്നത് (2) മന്ദഹസിച്ചു നീ പോകുകയോ (2) ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2) ദുഃഖത്തിലും ചുണ്ടുകളിൽ മഞ്ഞു തുള്ളികൾ ദുഃഖത്തിലും ചുണ്ടുകളിൽ മഞ്ഞു തുള്ളികൾ ദുഃഖത്തിലും ചുണ്ടുകളിൽ മഞ്ഞു തുള്ളികൾ, എന്തു ആപത്താണോ വരുത്തി പ്രീതി നേടുവാനൊരുങ്ങുന്നത് എന്തു ആപത്താണോ വരുത്തി പ്രീതി നേടുവാനൊരുങ്ങുന്നത് ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2) മന്ദഹസിച്ചു നീ പോകുകയോ  പ്രണയത്തിൻ സ്വരമില്ലല്ലോ അതിൽ ആ ആ പ്രണയത്തിൻ സ്വരമില്ലല്ലോ അതിൽ, പിന്നെന്തിനു ആ ഗസൽ പാടുന്നു പിന്നെന്തിനു ആ ഗസൽ പാടുന്നു ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2) മന്ദഹസിച്ചു നീ പോകുകയോ (2)  രചന ഹസ്‌ത്തിമൽ ഹസ്തി പരിഭാഷ ജീ ആർ കവിയൂർ 24 04 2022

നിൽക്കുന്നു നിൻ നടയിൽ .

നിൽക്കുന്നു നിൻ നടയിൽ . അനുപമ സ്നേഹത്തിൻ കെടാവിളക്കെ ആത്മ സ്വരൂപിണിയെ മമ ഹൃദയവാസിനി ജ്യോതിസ്സേ നിൻ സുസ്‌മേര വദനം കണ്ടു മോഹിതനായല്ലോ മലർമകളെ . നിന്നാൽ പൂക്കുന്നു രാവും പകലുമാകാശത്തു വിരിയും രണ്ടു പൂക്കളല്ലോ ആർക്കനും അമ്പിളിയും നിന്നാൽ ചൊരിയും ആനന്ദാശ്രുക്കളല്ലോ മഴുനൂലായി പതിക്കുന്നതി ഭൂവിൽ രാവിൽ നിൻ നയനങ്ങൾ ചിമ്മിത്തുറക്കുമ്പോളല്ലോ താരകങ്ങൾ മിന്നുന്നത് നിൻ അമ്പര ചുംബികളാവും കുജങ്ങളല്ലോ മലകൾ അതിൽ നിന്നൊഴുകും ക്ഷീരമല്ലോ നദിയായി നിപതിച്ചു ഭൂവിൽ മൊട്ടിട്ടു പൂക്കൾ മണം പരത്തുന്നുവല്ലോ. നിൻ അധര ദളങ്ങലളിൽ മുത്തമിട്ടു പറന്നുയരുന്ന ശലഭശോഭ കണ്ടു മനം തന്തുലിതമാകുന്നുവല്ലോ ദേവി നിൻ കടാക്ഷമേൽക്കാൻ നിൻ  സാമീപ്യത്തിനായി ഭക്തിയോടെ നിൽക്കുന്നു നിൻ നടയിൽ . ജീ ആർ കവിയൂർ 23 04 2022

तू मेरी ज़िंदगी हैतू मेरी हर ख़ुशी हैമേഹന്ദി ഹസ്സന്റെ ഗസൽ പരിഭാഷ

तू मेरी ज़िंदगी है तू मेरी हर ख़ुशी है മേഹന്ദി ഹസ്സന്റെ ഗസൽ പരിഭാഷ നീ എൻ ജീവിതമല്ലോ നീ എൻ എല്ലാ സന്തോഷമല്ലോ നീ തന്നെ പ്രണയമല്ലോ നീ തന്നെ ആഗ്രഹവും നീ തന്നെ അല്ലെ വികാരവും നീ എൻ ജീവിതവുമല്ലേ നീ എൻ എല്ലാ സന്തോഷമല്ലോ നീ തന്നെ പ്രണയമല്ലോ നീ തന്നെ ആഗ്രഹവും നീ തന്നെ അല്ലെ വികാരവും നീ എൻ ജീവിതവുമല്ലേ എപ്പോൾ നിന്നെ കണ്ടില്ലെങ്കിൽ ഇല്ലെനിക്കു ദുഃഖം സൂര്യനുദിക്കും വരേക്കും (2) കാർകുന്തൽ തണലിൽ തണലിൽ പ്രണയത്തിൻ വീർപ്പുമുട്ടൽ എൻ ഹൃദയത്തിൽ നീ , നീ മാത്രമേ ഉള്ളല്ലോ ഞാനയീ ലോകം വിട്ടു നിന്നെ സ്വന്തമാക്കട്ടെയോ (2) എല്ലാവരിൽ നിന്നുമോളുപ്പിച്ചു കൊള്ളട്ടെ എൻ ഹൃത്തിൽ നീയെൻ പ്രഥമ ആഗ്രഹവും നീ തന്നെ അല്ലോ അവസാനവും നീ തന്നെ അല്ലെ എന്റെ ജീവിതവും എന്റെ ചുണ്ടുകളിൽ നിന്റെ ഗീതം ഒഴുകുന്നുവല്ലോ (2) കണ്ണുകളിൽ നിന്റെ തിളക്കവും ലഭിക്കുന്നുവല്ലോ എൻ ഹൃദയത്തിൽ നീ , നീ മാത്രമേ ഉള്ളല്ലോ നിന്റെ വെളിച്ചം, നീ എൻ ജീവിതമല്ലോ ഓരോ ഹൃദയ മുറിവുകളും നിനക്കുവേണ്ടി ഹൃദയപൂർവം പ്രാർത്ഥിക്കുന്നു (2) സന്തോഷം നിനക്കായ് സന്താപമെല്ലാമെനിക്കു ദൈവം നൽകട്ടെ. നിന്നെ മറക്കാതെ ഇരിക്കുന്നത് എന്റെ നിസ്സഹായതയല്ലോ നീ എന്റെ ജീവിതമല്ലോ ഗസൽ രചന മേഹന്തി ഹസ്സൻ...

പുതിയ തുടക്കം

പുതിയ തുടക്കം നിശ്ചലമാം ജലധിയിലൊരിക്കലുമുത്സാഹം നൽകുന്നില്ല .. കുതിച്ചൊഴുകും ജലപാതത്തിന്റെ  കാര്യമൊന്നു  വേറെതന്നെ . ഓരോ തവണയുമോരോ പുതിയ പ്രഭാതവും ഓരോ വഴിത്തിരിവുകളും  പുതിയ ആകാശവും പുതിയ തുടക്കവും ആവശ്യമാണ് കുറച്ചു മുഖങ്ങളാൽ ലോകം നിപതിച്ചു ചുരുങ്ങുന്നുവല്ലോ കുറച്ചെങ്കിലും ഉണ്ടെങ്കിലെന്തു വിസ്തരിച്ചു പരിവർത്തനം അനിവാര്യം നിലച്ച പദചലനങ്ങളിൽ നിന്നും ലക്ഷ്യം സാധൂകരിക്കയില്ലല്ലോ . പതുക്കെയെങ്കിലും അല്പം വേഗത അനിവാര്യം അതെ, പുതിയ ആകാശവും  പുതിയ തുടക്കവും ആവശ്യമാണ് ജീ ആർ കവിയൂർ 21 04 2022

चिराग़ हो के न हो दिल जला के रखते हैंहम आँधियों में भी तेवर बला के रखते हैंഹസ്തിമൽ ഹസ്തിയുടെ ഗസൽ

चिराग़ हो के न हो दिल जला के रखते हैं हम आँधियों में भी तेवर बला के रखते हैं ഹസ്തിമൽ ഹസ്തിയുടെ ഗസൽ ചിരാഗുകൾ ഉണ്ടെങ്കിലുമില്ലെങ്കിലും നമ്മുടെ ഹൃദയങ്ങൾ എരിച്ചു കൊണ്ടേയിരിക്കും നാം നമ്മുടെ മനോഭാവങ്ങൾ കൊടുംക്കാറ്റ് വന്നാലും മാറ്റുകയില്ലല്ലോ എന്നിരുന്നാലും വിയർപ്പ്‌ മണ്ണിൽ വീഴ്ത്തുമ്പോൾ കണ്ണുനീർ വീഴ്ത്താതെ സൂക്ഷിച്ചു വെക്കാം നമുക്ക് ഇല്ലായെങ്കിൽ സ്വയം നിർമ്മിക്കുന്നു മറ്റുള്ളവർക്കായിട്ടു എന്നേക്കുമായി സൃഷ്ടിക്കുന്നു സമയമെന്ന അമൂർത്തയെ സൂക്ഷിച്ചു വെക്കുന്നില്ലല്ലോ നാം നമുക്ക് യുദ്ധം ഇഷ്ടമല്ലെങ്കിലും മിടുക്കിനു ഒരു കുറവുമില്ലാതെ ലക്ഷ്യം വാക്കുന്നു നല്ലതെന്ന് കരുതി ചിലയിടത്ത് സൗഹൃദവും ആത്മാർത്തയും സൂക്ഷിക്കുന്നു ഒപ്പം വീടും അലങ്കരിച്ചു വെക്കുന്നുവല്ലോ രചന ഹസ്തിമൽ ഹസ്തി പരിഭാഷ ജീ ആർ കവിയൂർ 21 04 2022     

मैं पल दो पल का शायर हूँസാഹിർ ലുധിയാനിവിയുടെ ഗസൽ പരിഭാഷ

मैं पल दो पल का शायर हूँ സാഹിർ ലുധിയാനിവിയുടെ ഗസൽ പരിഭാഷ ഒന്നു രണ്ടു ഞൊടികളുടെ നിമിഷങ്ങൾ തൻ കവിയാണ് ഞാൻ  എൻ കഥകൾ നീളുക ഒന്നോ  രണ്ടോ നിമിഷങ്ങൾ മാത്രം എന്റെ നിലനിൽപ്പുകൾക്കു  ദൈർക്കം കേവലം നിമിഷങ്ങൾ  എൻ യൗവനം നിലനിൽക്കുക  ഏറെ വന്നാൽ ഒന്നോ  രണ്ടോ നിമിഷങ്ങൾ മാത്രം ഒന്നു രണ്ടു ഞൊടികളുടെ നിമിഷങ്ങൾ തൻ കവിയാണ് ഞാൻ  എൻ കഥകൾ നീളുക ഒന്നോ  രണ്ടോ നിമിഷങ്ങൾ മാത്രം എന്റെ നിലനിൽപ്പുകൾക്കു  ദൈർക്കം കേവലം നിമിഷങ്ങൾ  എൻ യൗവനം നിലനിൽക്കുക  ഏറെ വന്നാൽ ഒന്നോ  രണ്ടോ നിമിഷങ്ങൾ മാത്രം എനിക്ക് മുൻപ് ഇവിടെ  എത്രയോ കവികൾ വന്നുപോയി ചിലർ വിലപിച്ചു മടങ്ങി അവരിൽ ചിലർ പാട്ടുപാടി മടങ്ങി അവരുമീ നിമിഷങ്ങളുടെ  ഭാഗമായിരുന്നു ഞാനുമീ നിമിഷങ്ങളുടെ ഭാഗമായിരുന്നു  നാളെ അവരെ വേര്തിരിക്കപ്പെടുമല്ലോ എന്നിൽ നിന്നും ( 2) എന്നിരുന്നാലും എനിക്ക് മുൻപ് ഇവിടെ  എത്രയോ കവികൾ വന്നുപോയി ചിലർ വിലപിച്ചു മടങ്ങി അവരിൽ ചിലർ പാട്ടുപാടി മടങ്ങി അവരുമീ നിമിഷങ്ങളുടെ  ഭാഗമായിരുന്നു ഞാനുമീ നിമിഷങ്ങളുടെ ഭാഗമായിരുന്നു  നാളെ അവരെ വേര്തിരിക്കപ്പെടുമല്ലോ എന്നിൽ നിന്നും ...

ചക്കുളത്തു കാവിൽ വാഴും അമ്മേ ശരണം

ചക്കുളത്തു കാവിൽ വാഴുമമ്മേ ശരണം          മമമനമിതിലെന്നു മായിക്കുടികൊള്ളുമംബികേ ! മാഹേശ്വരി രൂപ  മായി മമ താപമകറ്റണേ !  പരമേശ്വരി ..... മധുകൈടഭഭഞ്ജിനീ മഹേശ്വരി !  മലർമകളാം ദേവി യേയുംമനുജാതി വണങ്ങിടും !  ചക്കുളത്തു കാവിലായ് വാഴുമെന്റെയംബികേ !  അമ്മേ ശരണം പൊന്നു തായേ ജഗദംബികേ ! ഓങ്കാര രൂപിണിയെയാത്മ പ്രകാശിനിയെ !  ഒഴിയ്ക്കുകെന്നഹന്തയൊക്കെ ജഗജ്ജനനീയംബി കേ ! ഓർത്തൂഭജിപ്പവർ തൻ മോക്ഷ പ്രദായിനിയെ ഒരു കാലം വേടനങ്ങു ലഭിച്ചോരു പുണ്യമേ  ! ഓർക്കുകിന്നു മെത്ര ധന്യമമ്മതന്റെ മായകളും ! കരുണാമയിയെന്റെയമ്മ കൃപയെന്നിൽ ചൊരിയണേ ! അമ്മേ ശരണം ദേവി ദേവീ ശരണം ! ശരണം !  ചക്കുളംകാവിൽ വാഴുമെന്റെയമ്മ തൻ ശരണം  ! തിന്മയേയുമഗ്നിയെന്നുമേവിഴുങ്ങിയന്നു തന്നെ  നന്മതന്റെയാധിപത്യമിന്നു തന്നെ നൽകിടുന്നു ! കാർത്തികയ്ക്കു തിന്മ നീക്കി നന്മ നല്കിസ്തംഭമതിൽ അഗ്നി തന്റെപ്രോജ്വലത്താൽ ലോകനന്മയേകിടുന്നു ! ദുർഗയായ വിഗ്രഹത്തെയെന്നുമെന്നുംപൂജ ചെയ്തു അമ്മ ധർമ്മപത്നിമാരെ പീഠമതിലങ്ങിരുത്തി !  നാരീപൂജയെന്ന തത്വമൊക്കെയും നടത്തിടുന്നു ! അമ്മയായ ചക്കുളത്തുകാവിലമ്മയെന്...

മൗന നൊമ്പരം

മൗന നൊമ്പരം മൗനമാർന്ന ചുണ്ടിണകളും മിഴികൾ ഉദാസിനമാർന്നതും ചോദിക്കരുതെയെൻ  വിരഹ ദുഃഖമെത്രയെന്നത്. ശ്രദ്ധാഞ്ജലിയുടെ പൂക്കളർപ്പിക്കുന്നു നിനക്കുയങ് സ്വർഗ്ഗത്തിലായിട്ട് തോന്നുന്നുവല്ലോ നീയിവിടെയൊക്കെ ഉണ്ടെന്ന സാമീപ്യ സുഗന്ധമറിയുന്നുണ്ടല്ലോ ജന്മജന്മാന്തര പാതയിലിനി കണ്ടുമുട്ടുമോ ജനിമൃതികൾക്കിടയിലെ അല്പസമയങ്ങളിൽ എന്തെയറിയാതെ പോയതെന്നറിയില്ലല്ലോ വിധിയിതു അരാലും മായിക്കാനാവതില്ലല്ലോ മൗനമാർന്ന ചുണ്ടിണകളും മിഴികൾ ഉദാസിനമാർന്നതും ചോദിക്കരുതെയെൻ  വിരഹ ദുഃഖമെത്രയെന്നത്. ജീ ആർ കവിയൂർ 17 04 2022     

ये दौलत भी ले लो, ये शोहरत भी ले लो സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ

ये दौलत भी ले लो, ये शोहरत भी ले लो   സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ ഈ സമ്പത്തുമീ യശസ്സുമെടുത്തു കോൾക പകരമെനിക്കെന്റെ യൗവനം തിരിച്ചെടുത്തിട്ട് എനിക്ക് തന്നീടുക എൻ വസന്തമാർന്ന ബാല്യം ആ  കളിവഞ്ചിയും ആ മഴ തുള്ളികളും തെരുവിലെ ഏറ്റവും പഴയ സ്മൃതി ചിഹ്നങ്ങളും ആ വയസ്സിയായവരെ കുട്ടികൾ വിളിക്കാറുണ്ട് മുത്തശ്ശിയെന്നു അവരുടെ വാക്കുകളിൽ കുടി കൊള്ളും മാലഖമാരും ആ ചുളുവുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മേള മറക്കാനാവില്ലാത്ത ആരെങ്കിലുമോർക്കാതെ ഇരിക്കുമോ ആ ദൈർഖ്യമില്ലാത്ത രാവും ആ നീളമേറിയ കഥകളും പൊള്ളുന്ന വേനലിൽ വീടുവിട്ടിറങ്ങളും ആ കിളികളും ആ കുയിലുകളും തുമ്പിയെ പിടിക്കലും ആ പാവകുട്ടിയുടെ കല്യാണ കളികളും അതിനുള്ളിലെ തമ്മിൽ തല്ലും ആ ഊഞ്ഞാലിൽ നിന്നും വീഴലും വീണിട്ടും വീഴാതെയും ഇരിക്കലും. ആ ചെമ്പു വളയകുട്ടങ്ങളുടെ സ്നേഹ സമ്മാനങ്ങളും ഉടഞ്ഞ വളപൊട്ടുകളുടെ പാടുകളും ചിലപ്പോൾ മണൽ കൂമ്പാരങ്ങളിലേറി കളിവീട്ടുകളുണ്ടാക്കിയും ഉടച്ചു കളഞ്ഞും ആ കാലങ്ങളുടെ ആഗ്രഹത്തിൻ ചിത്രങ്ങൾ നമ്മുടെ ആ സ്വപനങ്ങൾ നിറഞ്ഞ കളിപ്പാട്ടങ്ങളും അവ നമ്മുടെ സാമ്രാജ്യവും  നമ്മുടേയോ ലോകത്തിന്റെയോ വിഷമങ്ങളറിയാതെ. ബന്ധങ്ങളുടെ ബന്ധങ്ങളും എത്ര മന...

चुपके चुपके रात दिन आँसू बहाना याद हैഹിന്ദി ചിത്രം നിഖാഹ്രചന ഹസ്രത്ത് മോഹാനിയുടെഗസൽ പരിഭാഷ

चुपके चुपके रात दिन आँसू बहाना याद है ഹിന്ദി ചിത്രം നിഖാഹ് രചന ഹസ്രത്ത് മോഹാനിയുടെ ഗസൽ പരിഭാഷ പതുക്കെ പതുക്കെ രഹസ്യമായി രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2) ഇന്നുമോർമ്മിക്കുന്നാ പ്രണയാതുരമാം ദിനങ്ങളുടെ കുളിരിമ പതുക്കെ പതുക്കെ രഹസ്യമായി രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2) കരുതുന്നു ഞാനിന്നും അവൾ അവളുടെ മുഖപടമാം പറുദ പെട്ടെന്ന് വലിച്ചു താഴ്ത്തുകയില്ലയെന്നു (2) ഞാനിപ്പോഴുമോർക്കുന്നു നീ നിന്റെ വസ്ത്രാഞ്ജലമാം ദുപ്പട്ടയാൽ മുഖമറച്ചുവെല്ലോ ഇന്നുമോർമ്മിക്കുന്നാ പ്രണയാതുരമാം ദിനങ്ങളുടെ കുളിരിമ പതുക്കെ പതുക്കെ രഹസ്യമായി രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2) മദ്ധ്യാന വെയിലിൽ ഞാൻ നിന്നെ വിളിച്ചപ്പോൾ (2) ഞാനിപ്പോഴുമോർക്കുന്നു നീ നഗ്ന പാദയായ് മട്ടു പാവിലൂടെയോടി വന്നതില്ലേ (2) ഇന്നുമോർമ്മിക്കുന്നാ പ്രണയാതുരമാം ദിനങ്ങളുടെ കുളിരിമ പതുക്കെ പതുക്കെ രഹസ്യമായി രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2) ഹിന്ദി ചിത്രം നിഖാഹ് ഗസൽ രചന ഹസ്സൻ കമാൽ പരിഭാഷ ജീ ആർ കവിയൂർ 16 04 2022     

ശ്രീ മല്ലിയോട് പാലോട്ട് കാവിൽ

ശ്രീ മല്ലിയോട് പാലോട്ട് കാവിൽ പൊലിക പൊലിക ദൈവത്താരെ പൊലിക  കുഞ്ഞിമംഗലത്ത് ശ്രീമല്ലിയോട് പാലോട്ട് കാവിൽ വാഴും ദൈവത്താരെ പൊലിക  ത്രിലോകങ്ങൾ ഒക്കെ നടുങ്ങി വിറച്ചു  നാന്മറ ചമയ്ക്കും വേദങ്ങളൊക്കെയില്ലാതെ  ഭരണ സ്തംഭനം നടക്കവേ  എയഗ്രീവനെന്ന അസുരൻ  വേദ കെട്ടുകളെ കട്ടു കൊണ്ടു പോയ നേരം  ദേവഗണങ്ങളെറെ പരവശരായി  ദേ വർക്കും ദേവനാം മഹാവിഷ്ണുവിനെ  കണ്ടു സങ്കടം അറിയിച്ച് നേരം  പൊലിക പൊലിക ... അലഞ്ഞുയെറെ  ഭഗവാനും  മൈനാക മുകളിലേറി നോക്കിയിട്ടും  കാണാതെ വരികയും അവസാനം  ദൈവം മത്സ്യ രൂപമെടുത്തു കടലായ് കടലിലിറങ്ങിയ കണ്ടു നിഗ്രഹിച്ച അസുരനെ  വീണ്ടെടുത്തു വേദങ്ങളെ വേണ്ടവിധം അനുഗ്രഹം നൽകിയത്രേ ദേവകൾക്ക്  പൊലിക പൊലിക ..... മല്ലിയോട്ടും വടക്കുമ്പാട്ടും തലായി കുതിരുമ്മൽ ഉരു വക കാഴ്ചകൾ ഘോഷയാത്രയായി വന്നിതു വർഷാ വർഷം അസുര നിഗ്രഹത്തിൻ ഓർമ്മയ്ക്കായി  മേടം ഒന്നിനാഘോഷമാകുന്നുവല്ലോ  പൊലിക പൊലിക .... ജീ ആർ കവിയൂർ 16 04 2022     

മലരേ .. ഗാനം

ഗാനം.. മലരേ മലരേ നിന്നിൽ തേൻ നുകരാൻ മധുപൻ വന്നുചേർന്നില്ലേ മനസ്സിൽ തിങ്ങും വ്യഥകൾ മറ്റാരോടും പറയാഞ്ഞതെന്തേ മാന്തളിരുണ്ട് പഞ്ചമം പാടും മന്താര കൊമ്പിലെ വിരഹഗാനവും മുകിലിൻ വരവിനായി കാത്തു മനം നൊന്തു കരയും വേഴാമ്പലും മലരേ നിന്നിൽ തേൻ നുകരാൻ മധുപൻ വന്നുചേർന്നില്ലേ മനസ്സിൽ തിങ്ങും വ്യഥകൾ മറ്റാരോടും പറയാഞ്ഞതെന്തേ.... മാലോകർ കാണ്കെ പീലിവിടർത്തും മയിൽ പേടയുടെ ഉള്ളകത്തിൽ മിടിച്ചാടുമാനന്ദ ലഹരി കണ്ടിലായോ മമ മനവുമത് കണ്ടു അനുഭൂതിയടയുന്നു മലരേ നിന്നിൽ തേൻ നുകരാൻ മധുപൻ വന്നുചേർന്നില്ലേ മനസ്സിൽ തിങ്ങും വ്യഥകൾ മറ്റാരോടും പറയാഞ്ഞതെന്തേ. ജീ ആർ കവിയൂർ 16 04 2022

യാത്രയ്ക്കൊരുങ്ങും

യാത്രയ്ക്കൊരുങ്ങും  ഒരുവട്ടം കൂടി ഞാൻ  തിരികേ പോയിടാം  ഓർമ്മതൻ നന്ദനത്തോപ്പിലുടെ  തിരികെ വരാത്തൊരു  ബാല്യകാലത്തിലേക്ക്  തരളിതമാം വസന്തത്തിൻ  സുഗന്ധത്തിന്നോടൊപ്പം  കർണികാരം പൂത്തുലയും  ചെമ്മൺ പാതയിലൂടെ ഊയലിടാം മാഞ്ചില്ലയിൽ  ഉയർന്നു തൊട്ടു വന്നിടാം  കണ്ണുപൊത്തിയും ഞൊണ്ടി തൊട്ടും  നാം അറിഞ്ഞു പരസ്പരം  കഞ്ഞിയും കറിയും വെച്ച്  നെല്ലി മരച്ചുവട്ടിലേക്ക്  ഇമ്മിണികഥകൾ പറഞ്ഞ്  ഇലപൊഴിയും ശിശിങ്ങളും  വള മുറി പൊട്ടുകളും  കുന്നിക്കുരുവും പീലി തുണ്ടും  പെറുക്കി സൂക്ഷിച്ച്  സ്വപ്നം കണ്ട്  യൗവന പടി കടന്നതും  അനുരാഗ കവിതകൾ  പാടിയും പങ്കുവച്ചു നടന്നതും  കണ്ണടച്ചു തുറക്കുമ്പോഴേക്കും  കടന്നുയകന്നുവല്ലോ  കണ്ണാടിയിൽ കണ്ടറിഞ്ഞു  ചുക്കി ചൂളുവും വെള്ളിനൂലുകളും ഇനി എല്ലാം ഒരു മധുരമാർന്ന ഓർമ്മകൾ മാത്രമായല്ലോ അയവിറക്കി നാൽക്കാലികണക്കെ  കാത്തു കഴിയുന്നു മൊഴിയില്ലാ ഇടത്തേക്കു യാത്രയാവാൻ  ജീ ആർ കവിയൂർ  13 04 2022

സോപാന കീർത്തനം ഹനുമാൻ സ്വാമി

സോപാന  കീർത്തനം   ഹനുമാൻ സ്വാമി  കാലകാല നന്ദനാ ശ്രീ ഹനുമാനേ കനിയുക ! കലികാല ദോഷങ്ങളുമെന്നെ ക്കവരാതേ...  കാത്തിടേണം  കവിയൂരിലമരുന്ന ഭഗവാനേ !  കപി വരാ തൊഴുന്നേൻ ഞാൻ അടിയനിൽ കൃപയേകൂ...! കടൽതാണ്ടിയങ്ങു ചെന്നു കനക സഭയിലെത്തി ശ്രീരാമദൂതനായി ദശാസ്യനെക്കണ്ടു താനും ! ജനകജയായീടുന്ന സീതയേയും മോചിപ്പിയ്ക്കാൻ ദൂതു ചൊല്ലീടുന്ന നേരം വാലു തന്നിലഗ്‌നിയേയും കൊളുത്തി നാൻ ദശാസ്യനും ! രാമദാസനായീടുന്ന കപികുലശ്രേഷ്ഠരാജൻ ലങ്കയേയും ചുട്ടു പിന്നെ രാമ രാജ്യമതിലെത്തി ! ലങ്ക തന്റെ ചരിത്രവും കേട്ടു വേഗമോടു തന്നെ രാക്ഷസ്സനെ നിഗ്രഹിച്ചു സീതയേയും കൈയ്ക്കലാക്കി! ലോകരുമേ പാടി രാമ കഥകളും വിശേഷാലേ! അഭിഷേകം രാമനേ കി! അയോദ്ധ്യയും ഹനുമാനും ! ശ്രീരാം ജയറാം ജയ ജയറാം !!! ജീ ആർ കവിയൂർ  12 02 2022

മാറിയെങ്കിൽ !

 മാറിയെങ്കിൽ ! തനു നിന്റെ രാധികയായ് മാറുകിൽ ! മനം എന്റെ കണ്ണനായ് മാറുമല്ലോ ?! എൻ ചുണ്ടുകളിൽ മുരളികയായ് നീ മാറുമെങ്കിൽ ! ലോകംമുഴുവൻ വൃന്ദാവനമായ് മാറുമല്ലോ ?! നീ സ്വരമായ് മാറുകിൽ രാഗമായ് ഞാൻ മാറുമല്ലോ ?! നീ വർണ്ണമായി മാറുകിൽ ഞാൻ വർണ്ണ ചിത്രമായി മാറുമല്ലോ ?! നീ ദീപാവലിയായ് മാറുമെങ്കിൽ ഞാനൊരു തിരി നാളമായ് മാറുമല്ലോ ?! നീ തപസാകുകിൽ ഞാൻ വൈരാഗിയായ് മാറാം ! കണ്ണുകളിൽ നിദ്രയായ് മാറുവാൻ കഴിഞ്ഞെങ്കിൽ എൻ കണ്ണുകൾക്കു കുളിരും വിശ്രവുമാകുമല്ലോ ! നീ പിണങ്ങി നോക്കുക ഞാൻ നിൻ പിണക്കം മാറ്റാമല്ലോ ! നീ പൊട്ടിവീണുടയുകിൽ   നിന്നെ ഞാൻ ചേർത്തുവച്ചീടാo ! നിഷ്കളങ്കനെങ്കിലുമത്രയ്ക്കില്ല !  കൈവിട്ടു പോകുകിൽ വിയ്ക്കുകയില്ല നിന്നെ ഞാൻ ! എൻ ഹൃദയമിടിപ്പുകളുടെ മിടിപ്പുകളെ  ചേർത്തു വച്ചീടുകിൽ !  എല്ലാമൊന്നായി തോന്നുമല്ലോ ? ഹൃദയത്തിൻ കൂട്ടിലായ് വളർത്തി നോക്കുകിൽ ! സ്വയം ഒന്നു സ്‌പടികക്കുപ്പിയിൽ ശരീരം കുളിർ കോരുമല്ലോ ! എൻ കണ്ണിലെ ജലമൊന്നൊഴിച്ചു നോക്കുകിൽ ! ഒരു മഴത്തുള്ളിയായ് പെയ്തൊഴിഞ്ഞീടുക ! ഇല്ലയെങ്കിൽ !  വസന്തത്തിനു നാണത്താൽ തലകുനിയ്ക്കേണ്ടി വരുമല്ലോ ?! തനു നിന്റെ രാധികയായ് മാറുകിൽ മനമ...

എന്തേ നീ മാത്രമിങ്ങനെ

എന്തേ നീ മാത്രമിങ്ങനെ നീലരാവിന്റെ കാറ്റേറ്റ്   ഒരു പിൻ നിലാവിലായ്  നിഴലിൻ കരാളനത്താൽ  വാടാതെ നിന്നൊരു തളിരില  ഏകാന്തതയുടെ തലോടലേറ്റ്  ആരുടെയോ വരവിനായി  മൗനമായ് കാത്തുനിന്നു ......!! മതിലുകള്‍ക്കപ്പുറം നിനവില്‍  മതിവരാത്ത കാഴ്ച യുണ്ടെന്നു മുകില്‍ കനവുകണ്ടു നിന്നൊരു  മയില്‍ മാനസം ആര്‍ക്കറിവുണ്ട് പൂമുഖ പടിയിലായി പൂതിങ്കളുദിച്ചത് പോൽ പൊട്ടി ചിരിയുടെ മത്താപ്പു പൂത്തിരി കത്തുമ്പോൾ പുലരി പൊൻകിരണം പൊത്തിയ കയ്യികളാൽ പൊൻവിഷു കണികാണുമ്പോൾ പുഞ്ചിരിച്ചു കൊണ്ടു മഞ്ഞ പട്ടാമ്പരം ചുറ്റി മെല്ലെ   അരമണി കിലുക്കിയും പീലിതിരുമുടിയിലായ് തിരുകിയ  പുല്ലാംകുഴൽ ചുണ്ടിലൊതുക്കിയ പ്രഭചൊരിയും ചിത്രം കണ്ടു മനസ്സിൽ വരുമിനിയും ഓണവും വിഷുവും നീ മാത്രമെങ്ങിനെ മൗനിയായി ജീ ആർ കവിയൂർ 10 04 2022  

പൂവിനോട് ശലഭങ്ങൾ ചോദിച്ചു

പൂവിനോട് ശലഭങ്ങൾ ചോദിച്ചു ഒരുനാൾ പൂവിനോട്  ശലഭങ്ങൾ ചോദിച്ചു  നിങ്ങളെങ്ങിനെയിങ്ങനെ ആനന്ദത്തോടെയീ ചുറ്റുപാടിൽ  കഴിയുന്നു  പൂവുമെല്ല പറഞ്ഞു  സുഗന്ധം പൊഴിച്ചുകൊണ്ട്  എന്നാൽ കഴിയുന്നതു മുള്ളുകളുടെ നടുവിലായ് മാത്രം (2) പ്രണയിക്കുകിലാരോടും  ഉള്ളഴിഞ്ഞ സ്നേഹത്തോടെ  തീർച്ചയായിട്ടും ഒരുനാൾ  ലഭിക്കും സൗഹൃദം നിനക്ക്  മനസ്സിന്റെ  ജാലകങ്ങൾ   തുറക്കുക ഒപ്പം  കൊടുക്ക വാങ്ങലുകളുടെ  രീതികളിൽ മാറ്റവും  ഒരുനാൾ പക്ഷികൾ  ചോദിച്ചു മരത്തോട്  എങ്ങിനെ നീ കഴിയുന്നു  സന്തോഷത്തോടെയീ വണ്ണം  മരം പറഞ്ഞു  കായിക്കും ഫലങ്ങൾ  വീതിച്ചു നൽകി കണ്ടെത്തുന്നു  ആനന്ദമെന്നറിയുക ഒരുനാൾ പൂവിനോട്  ശലഭങ്ങൾ ചോദിച്ചു  പ്രണയിക്കുന്നതെത്ര  എളുപ്പമാണെന്നോ നിലനിർത്തുന്നതെത്ര കഠിനം  പ്രണയത്തിന്റെ ചരടുകളിൽ   കെട്ടു വീഴും നിരന്തരം  കുരക്കഴിച്ചെടുക്കാൻ  ശ്രമിക്കുകിൽ വിഷമെറെയീ  യുഗത്തിലെന്നറിയുക  ഒരുനാൾ മിഴികളതു പറഞ്ഞു ചുണ്ടുകളൊടായി മെല്ലെ  നീ വെളുക്കെ ചിരിച്ച്  പാട്ടിലാക്ക...

പ്രണയത്തിൻ വഴിത്തിരിവ്

പ്രണയത്തിൻ വഴിത്തിരിവ് ദുഃഖത്താൽ എൻ ബന്ധങ്ങൾ ചേർത്തു വച്ചിരിക്കുന്നു നീയെന്റെ ഹൃദയം ഉടച്ചു വച്ചുവല്ലോ ഇതു ഞാൻ മനസ്സിലാക്കുന്നു നീ എന്നെ ഒരിക്കലും പഠിച്ചിട്ടില്ല പൂർണ്ണമായും വെറുതെ പുസ്തത്താൾ മടക്കിവച്ചു അവൻ വെളിവാക്കി ജീവിതത്തിന്റെ പാഠം മുന്നിലായി കുമിളകളുടച്ചു വച്ചു  പ്രണയത്തിൽ ഇനിയും പഴയത് പോലെയില്ല ചാരുത ഒട്ടുമേ വാങ്ങി വച്ചു പുതപ്പ് അവന്റെ കയ്യിൽ നിന്നും പുതച്ചു നിന്നു നിസ്ഹാതോടെ  പ്രണയത്തിൽ ആഗ്രഹങ്ങളുടെ പ്രളയം മുന്നോടിയായ് പുസ്തക താൾ മടക്കി വച്ചു ജീ ആർ കവിയൂർ 08 04 2022

दिल की चोटों ने कभी चैन से रहने ना दिया जब चली सर्द हवा मैंने तुझे याद किया മസറൂർ അൻവറിന്റെ ഗസൽ പരിഭാഷ

दिल की चोटों ने कभी चैन से रहने ना दिया  जब चली सर्द हवा मैंने तुझे याद किया  മസറൂർ അൻവറിന്റെ ഗസൽ പരിഭാഷ ഹൃദയ മുറിവുകൾ ഒരിക്കലുമെന്നെ ശാന്തിയോടെ ജീവിക്കാൻ അനുവദിക്കുന്നില്ല ഞാനോർക്കുന്നു നിന്നെ , ഒരു കുളിർക്കാറ്റായ് പുഷ്പവൃഷ്ടിക്കുന്നിത് ഞാനൊരിക്കലും ദുഃഖിക്കുന്നില്ല  ഇങ്ങനെയാണോ നീ എൻ ഹൃദത്തെ ഇല്ലാതാക്കിയത് ഞാൻ ദുഃഖിക്കുന്നു നീ വളരെ സമയമെടുത്തു അതിനെ നശിപ്പിക്കാൻ പിന്നീട് ഞാൻ പറയാമാ കഥ ഇങ്ങനെയാണോ എന്നിൽ വേദന നീ എനിക്ക് തന്നത് ഞാൻ പറയാം പിന്നീട് ആ കഥ ഇങ്ങനെയാണോ ഒരാൾ എന്റെ ഹൃദമുടച്ചത് എന്നിട്ടുമിങ്ങനെ പരസ്യമായി എന്നോട് ചോദിക്കരുത് എങ്ങിനെ ആണോ എന്റെ ഹൃദയത്തെ കവർന്നതെന്ന് നിന്റെ പേരു വരും , ഞാനാ കഥ പിന്നീട് പറയാം വെറുപ്പിന്റെ അമ്പുകൾ ഞാൻ എൽക്കുന്നു സുഹൃത്തുക്കളുടെ നഗരത്തിൽ ഞാനാ കഥ പറയാം ആരൊക്കെ ഞാൻ വിളിച്ചെന്നു പിന്നിടായ് ഞാൻ എന്തു പറയാൻ ഈ പ്രണയത്തിന്റെ പേരിൽ ഉള്ള കളികളെ ഈ വിശ്വസതയുടെ വീഥികളിൽ ഞാൻ പിന്നീട് പറയാം ഇതിൽ ആരു ജയിച്ചു ആരു തോറ്റെന്ന് ഞാനത് പിന്നീട് പറയാം ആരാണോ എനിക്ക് വേദന സമ്മാനിച്ചത് ഞാനത് പിന്നീട് പറയാമക്കഥ ആരാണോ  ഒരുവൻ എന്റെ ഹൃദയത്തെ മുറിവ...

അമ്മേ ശരണം ദേവീ ശരണംതിരുവാന്ധാം കുന്നിലമരുമ്മേ ശരണം

അമ്മേ ശരണം ദേവീ ശരണം തിരുവാന്ധാം കുന്നിലമരുമ്മേ ശരണം  ഉണ്മയെല്ലാം ഉളവാക്കും  ഉപാസിപ്പവരെ ഉപേക്ഷിക്കാതെ  ഉലകത്തേകാക്കും ഉഗ്രരൂപിണിയമ്മ  ഉപവിഷ്ടയായി ഇരിപ്പു തിരുവാന്ധാംകുന്നിൽ  അമ്മേ ശരണം ദേവീ ശരണം തിരുവാന്ധാം കുന്നിലമരുമ്മേ ശരണം  ഉമാമഹേശ്വരൻ മാന്ധന്റെ തപ പ്രീതിയാൽ  ഉമ്മയുടെ പൂജാബിംബമാം ശിവലിംഗത്തെ നൽകി  ഊഴിയിലേക്ക് കൊണ്ടുവരിക ക്ഷീണിതനായി  ഉറച്ചിതു ഇളവേറ്റ വിഗ്രഹം മണ്ണിതിൽ  അമ്മേ ശരണം ദേവീ ശരണം തിരുവാന്ധാം കുന്നിലമരുമ്മേ ശരണം  ഉമയിതറിഞ്ഞു അയച്ചു കാളിയെയും ഭൂതഗണങ്ങളെയും  ഉപാസനാ മൂർത്തിയെ തിരികെ കൊണ്ടുവരുന്നതിനായി  ഉപേക്ഷിക്കുകയില്ല എന്ന് പറഞ്ഞ്  ഉഴറിവിളിച്ച് കെട്ടിപ്പിടിച്ചു രാജൻ വിഗ്രഹത്തെ  ഒടുവിൽ യുദ്ധത്താൽ പിളർന്നു ശിവലിംഗം രണ്ടായി  അമ്മേ ശരണം ദേവീ ശരണം തിരുവാന്ധാം കുന്നിലമരുമ്മേ ശരണം  ഊനമില്ലാതെയിന്നുമതിനെ  ഉലകമെല്ലാമാരാധിക്കുന്നു മാന്ധൻെറ നാമത്താൽ  ഉത്തുംഗ ശിഖരമാം തിരുവാന്ധാം കുന്നിതിൽ  ഉഗ്രരൂപിണിയാം കാളിയുമവിടെ കുടികൊള്ളുന്നു  അമ്മേ ശരണം ദേവീ ശരണം തിരുവാന്ധാം കുന്നിലമരുമ്മേ ശരണം...

ഇഞ്ചിയൂർ കൃഷ്ണൻ

ഇഞ്ചിയൂർ കൃഷ്ണൻ  ഇച്ഛയെറെയുണ്ടല്ലോ  ഈയുള്ളവനു നിന്നെ വന്നു കാണുവാൻ  ഇഞ്ചിയൂരമരും കൃഷ്ണാ ... ഭഗവാനേ !! ഇടനെഞ്ചിൽ മേടിക്കും  ഇടയ്ക്കയുടെ ലയത്തിലഷ്ട പതിയൊന്നു പാടാൻ അറിയില്ലല്ലോ കണ്ണാ .... ഇച്ഛയെറെയുണ്ടല്ലോ  ഈയുള്ളവനു നിന്നെ വന്നു കാണുവാൻ  ഇഞ്ചിയൂരമരും കൃഷ്ണാ ... ഭഗവാനേ !! ഇമവെട്ടാതെ കാത്തിരിപ്പൂ നിൻ  തിരുനടയിൽ ദർശനത്തിനായി  രാധയ്ക്കു മീരയ്ക്കും അനുരാഗമായി  മായാലീലകൾ ആടി നിൻ അപദാനങ്ങൾ  എത്ര പാടിയാലും മതിവരില്ല കണ്ണാ ... ഇച്ഛയെറെയുണ്ടല്ലോ  ഈയുള്ളവനു നിന്നെ വന്നു കാണുവാൻ  ഇഞ്ചിയൂരമരും കൃഷ്ണാ ... ഭഗവാനേ !! ഇലപൊഴിയും പോലെയല്ലല്ലോ  ഇവനുടെ ജീവിതമൊക്കെ  ഋതുക്കൾ മാറിമറിയും മുൻപേ  നിൻ പാദ പത്മത്തിൽ അണയുവാൻ ഏറെ കൊതിക്കുന്നുവല്ലോ കണ്ണാ ... ഇച്ഛയെറെയുണ്ടല്ലോ  ഈയുള്ളവനു നിന്നെ വന്നു കാണുവാൻ  ഇഞ്ചിയൂരമരും കൃഷ്ണാ ... ഭഗവാനേ !! ജീ ആർ കവിയൂർ  08 04 2022

എന്നെ നഷ്ടമായിട്ടു എന്തു തോന്നുന്നു

എന്നെ  നഷ്ടമായിട്ടു എന്തു തോന്നുന്നു നഗരം എരിയുകയായിരുന്നു എവിടേയോ പ്രണയവ്യാപാരം  നടക്കുന്നു ഹൃദയങ്ങൾ അടുക്കി പെറുക്കി കൂട്ടിയിട്ടുണ്ടായിരുന്നു ഏതു കൊട്ടാരത്തിൻ പടികെട്ടുകൾ കയറിക്കൊണ്ടിരുന്നു മെല്ലെയറിയില്ല  ഗ്രാമവും ഇടവഴികളും വിട്ടുവന്നിരുന്നു പട്ടണത്തിലെ ഉയരങ്ങളുയർന്നു നിന്നു  ശ്വാസം മുട്ടുന്ന പോലെ എല്ലായിടത്തും വ്യക്തമാക്കാത്ത പുകമറകൾ നിറഞ്ഞിരുന്നു എന്താണെന്നറിയുന്നില്ലാരും അതിനെ കുറിച്ചു കാര്യമാക്കുന്നില്ല താനും , എന്താണ് നീ എല്ലാം സമ്പാദിച്ചിട്ട്, എന്നെ നഷ്ടപ്പെട്ടിട്ടു എന്തു നേടി അങ്ങിനെയാണ് അരുതാത്തതൊക്കെ ചെയ്തവർക്ക് മറ്റു പലതിനോട്  ഒരു പുച്ഛം ഇന്നു ലോകത്തിനു കല്ലും സ്വർണ്ണമായി തോന്നുന്നു , കാലത്തിനൊപ്പം നടന്നില്ലെങ്കിൽ പലതും നഷ്ടമായി എന്നു തോന്നും ജീ ആർ കവിയൂർ 06 04 2022

മിർജ ഗാലിബിന്റെ ഗസൽरहिये अब ऐसी जगह चल करजहाँ कोई न होപരിഭാഷ ജീ ആർ കവിയൂർ

മിർജ ഗാലിബിന്റെ ഗസൽ रहिये अब ऐसी जगह चल कर जहाँ कोई न हो പരിഭാഷ ജീ ആർ കവിയൂർ നമുക്ക് പോയീടാo അവിടെ ആരുമില്ലാത്ത ഏകാന്തമാം  ഇടമാവണം ആരും നമ്മോട് മിണ്ടാത്തയിടമാവണം നമ്മുടെ ഭാഷ പോലുമാർക്കുമാറിയാൻ പാടില്ല വാതിലും ഭിത്തിയും ഇല്ലാത്ത ഒരു വീട് വേണം പണിയാൻ അവിടെ നമ്മളെ നിരീക്ഷിക്കാൻ ആരുമുണ്ടാവരുതവിടെ എന്തിനൊന്നു എത്തിനോക്കാനും പാടില്ല ഒരു പക്ഷെ എന്ക്കു സുഖമില്ലാതെ കിടന്നാൽ ഒന്നു ശിശ്രൂക്ഷിക്കാനാരുമുണ്ടാവരുതവിടെ ഞാൻ സുഖംപ്രാപിക്കുവോളം  ഇനി ഞാൻ മരിച്ചെങ്കിൽ ഒരാളുമുണ്ടാവരുത് മൗനമാചരിച്ചു ദുഃഖിക്കാനായി ഗസൽ രചന മിർജ ഗാലിബ് പരിഭാഷ ജീ ആർ കവിയൂർ 06 04 2022

ഇനിയെങ്കിലും പറയുമോ

ഇനിയെങ്കിലും പറയുമോ എത്രയോ പേരെ കവർന്നെടുത്തു  നിൻ കണ്ണുകൾ ഇനിയെങ്കിലും എന്റെ കണ്ണുകളിൽ നിറച്ചുകൂടേ  എന്റെ കണ്ണുകൾ വറ്റിവരണ്ടു നനച്ചിട്ടുക അൽപ്പം  പറഞ്ഞിട്ടു പോന്നിരുന്നു ഒരിക്കൽ വറ്റാത്ത പുഴയായിരുന്നു എൻ ഉള്ളം ഇനിയില്ല നാളേറെ പറയുക ഉള്ളിന്റെ ഉള്ളിലെ ആരോടുമിന്നുവരേക്കും  പറയാത്തതൊക്കെ ചന്ദന കാട്ടിൽ പുതഞ്ഞുറങ്ങും ചീവിടനും ചന്ദ്രിക വിരിയും മാനത്തു താഴെ ആമ്പലിനും ചിറകടിച്ചു പറന്നുയുയരും ശലഭത്തിനും ചിരിതൂവാൻ മറന്നയെന്നിലുമുണ്ട് പറയാനാവാത്ത പറഞ്ഞാലും തീരാത്ത മധുര നോവുകളൊക്കെ പ്രിയതേ  ജീ ആർ കവിയൂർ 05 04 2022

വിസ്മൃതിയിലെ പ്രണയം

വിസ്മൃതിയിലെ പ്രണയം  ഹൃദയത്തിന്റെ എഴുതാത്ത താളുകൾ വിടർത്തി വെച്ചു വന്നു നിൽക്കുന്നിതാ  പനിനീർ പുഷ്പ ഗന്ധവുമായി കാറ്റ്  പനിമതി പെയ്യും നേരം മുറ്റത്ത്  ഓർമ്മകളുടെ വാക്കുകളൊക്കെ തിരഞ്ഞുകൊണ്ട്  എഴുതുന്നു  എഴുതാതെ പോയൊരു സ്നേഹത്തിൻ മൊട്ടുപോലെ ഇനിയും അക്ഷരങ്ങളെ  കനവിലൊ  നിനവിലാ എന്നറിയാതെ  കൺപോളകളിൽ ഉറക്കം വരാതെ  കവിത അവൾ മാടിവിളിക്കുന്നു  മൗനമൊടെ നിൻ വരവോടെയായ് ഗ്രീഷ്മത്തിലും ചില്ലകൾ കളിയാടി  ശിശിരത്തിൻ തണുവുമായി വന്നവൻ  സമ്മാനിച്ചു വസന്തത്തിൻ  സന്തോഷം  വീണ്ടും മറവിയുടെ ഭിത്തിയിലൊഴുകി പ്രണയം  ജീ ആർ കവിയൂർ  05 04 2022

വിരൽത്തുമ്പിലെ വസന്തം

വിരൽത്തുമ്പിലെ വസന്തം മേഘങ്ങളെ തൊട്ടുണർത്തും വെള്ളിനൂലുകൾ കണ്ടുമിന്നും മനം തുടുത്തു വർണ്ണരാജികളാൽ  മിഴികളിൽ പൂത്തു പ്രണയപുഷ്പങ്ങൾ  കിനിഞ്ഞൊഴുകും ആനന്ദാശ്രുക്കളുടെ ലവണ രസത്തിനു വിരഹത്തിൻ ലാഞ്ചനയോ  കിനാവിൻ ദർശനമോ നീയെൻ ലഹരിയായി  ഓർമ്മ കംമ്പളം പുതച്ചു നീ കുളിരകറ്റുന്നുവോ രാമരാജികളിൽ അനുഭൂതി പടരുമ്പോൾ  അകലാതെ മെല്ലെ തഴുകിത്തലോടി നിന്ന് കാഴ്ചകളിൽ ആറാടി മയിൽപേട സാനന്ദം വിരിഞ്ഞു വിരൽ തുമ്പിലറിയാതെകവിത   ജീ ആർ കവിയൂർ 05 04 2022

तेरे मस्त मस्त दो नैन ഫെയ്സ് അൻവറിന്റെ ഗസൽ രചനപരിഭാഷ ജീ ആർ കവിയുർ

तेरे मस्त मस्त दो नैन  ഫെയ്സ്  അൻവറിന്റെ  ഗസൽ രചന പരിഭാഷ ജീ ആർ കവിയുർ രാവുംപകളുമില്ലാതെ നിന്നെ തുറിച്ചു നോക്കിക്കൊണ്ട് ഇരുന്നു നയനങ്ങളിൽ ഉണ്ട് നയനങ്ങളിൽ ഉണ്ട് രാവുംപകളുമില്ലാതെ നിന്നെ തുറിച്ചു നോക്കിക്കൊണ്ട് ഇരുന്നു നയനങ്ങൾക്കുള്ളിൽനിറഞ്ഞു നിന്നു ( 2) നയനം നിന്റെ   നിന്റെ ഇണയാർന്ന കണ്ണുകളിൽ ആനന്ദത്തിൻ ലഹരി നിറഞ്ഞു എന്റെ മനസമാധാനം കെടുത്തി (2)  നിന്റെ ഇണയാർന്ന കണ്ണുകളിൽ ആനന്ദത്തിൻ ലഹരി നിറഞ്ഞു (2)  ആദ്യമായി നിന്നെ കണ്ടപ്പോൾ മടിച്ചു എന്റെ ഹൃദയം മിടിച്ചു മിടിച്ചു മിടിച്ചു കൊണ്ടിരുന്നു മിടിച്ചു നിന്നിരുന്ന   എരിഞ്ഞു എരിഞ്ഞു കയറി എന്നിൽ പ്രണയത്തിൻ ജ്വാലാ കത്തിപടർന്നു കത്തി ഉറക്കത്തിൽ ചാലിച്ചു എഴുതി സ്വപ്നം നിന്റെ  മാത്രം മാറ്റങ്ങളറിഞ്ഞു എന്നിൽ മനമാകെ കുളിർന്നു (2) നിന്റെ ഇണയാർന്ന കണ്ണുകളിൽ ആനന്ദത്തിൻ ലഹരി നിറഞ്ഞു (2) കരയിൽ ഇട്ട മീൻ പോലെ പിടഞ്ഞു മനസാകെ ചഞ്ചലമായി പിടഞ്ഞു അറിഞ്ഞു നിൻ കണ്ണാഴങ്ങളുടെ തിളക്കം ഉള്ളിന്റെ ഉള്ളിലായി ( 2) നിൻ മിഴിത്തടാകങ്ങളിൽ ഇറങ്ങി എന്റെ ഹൃദയം മുങ്ങി പൊങ്ങി മുങ്ങി പൊങ്ങി   ബോധവും വിവേകവു...

ജഗൻ മോഹൻ സിംഗ് ധൈമന്റെ രചനയിൽ ഉള്ള ഗസൽ പരിഭാഷ

ജഗൻ മോഹൻ സിംഗ് ധൈമന്റെ  രചനയിൽ ഉള്ള ഗസൽ പരിഭാഷ ജനങ്ങളിതാ വന്നിരിക്കുന്നു എന്നെ മനസ്സിലാക്കാനായി എത്ര അധികം ഉന്മത്തരാണിവർ  മനഃസ്സമാധാനം കണ്ടെത്തുന്നത് വെറും വിലക്കപ്പെട്ടതല്ലോ എന്തിനാണാവോ ജനം ആഗ്രഹിക്കുന്നത് ആശയവിഷ്‌ക്കരണശക്തിയല്ലാത്ത തിരയുന്നു കാര്യബോധം ഉള്ളവരും ഇപ്പോഴും അഞ്ജരാണല്ലോ   എങ്ങിനെ ? അജ്ഞതാപൂര്‍വ്വമാണ് ജനം ഇവരൊക്കെ ഒരിക്കലും സഹായഹസ്തം നീട്ടാറുമില്ലല്ലോ ആവിശമായി വരുമ്പോൾ പൂര്‍ണ്ണമായ അറിവുള്ളയിവരാൽ അംഗീകരിക്കപ്പെടുന്നു ജനം  ഇപ്പോഴുമെനിക്കു ഒട്ടുമേ നേരിട്ടറിയാവുന്നതല്ല ഈ വക കാര്യങ്ങൾ മനസ്സിലാക്കിതരുവാൻ ഈ വക ആളുകൾ വന്നുവല്ലോ   ജഗൻ മോഹൻ സിംഗ് ധൈമന്റെ  രചനയിൽ ഉള്ള ഗസൽ  പരിഭാഷ ജീ ആർ കവിയൂർ 02 04 2022

ഗാനം

ഗാനം  നിന്നിൽനിന്നേറെ അകലെയായ് ഞാനിന്ന് ഒരുപാടുദൂരം അലഞ്ഞിടുന്നു രണ്ടു ചുവടുകൾ വച്ചിടാനാവാതെ ക്ഷീണിതനായി ഹോ കഷ്ടംഇന്ന്  ഞാനെൻ മനസോട് പലവട്ടം ചൊല്ലി എല്ലാർക്കും ലഭിക്കുന്നതല്ല ഭാഗ്യം പൂക്കളെകയ്യേൽക്കാൻ ഞാൻ ഭയപ്പെട്ടുപോയ്  പ്രസൂനങ്ങൾ ഒരുപാടു തടഞ്ഞിട്ടും മുള്ളുകൾ എൻ കൈകളിൽ മുറിവുകൾ ഏൽപ്പിച്ചല്ലോ(നിന്നിൽ ) ഇന്നലെ നിന്നെ ഞാൻ പൊടുന്നനെ കണ്ടപ്പോൾ പൗർണമി കരിമ്പടം പുതച്ചിരുന്നോ നീ തന്ന സമ്മാനത്തൂലികയാലിതാ എഴുതുന്നീ ഗാനം നിനക്കായിതാ ഒരിക്കലും ആശയംകിട്ടാത്ത കടങ്കഥ കൂടെ നടന്നു നീ എനിക്ക് നൽകി കെട്ടുകൾ ഒന്നായ് അഴിക്കാൻ ശ്രമിക്കുമ്പോൾ മുറുകുന്നു വീണ്ടും കടുംകെട്ടുകൾ(നിന്നിൽ ) എന്നുടെ തനുവും മനവും എന്നും കണ്ണാടി പോലായിരുന്നുവല്ലോ  എന്നിട്ടുമെന്തെയീ കല്ലുസമാനമാം മഹലുമായ് പൊരുത്തമായ് നീ കഴിവു ശക്തമാം കാറ്റും മഴയുമേറ്റിട്ടുമെന്തെ  മനസു മടിയാതെ പിടിച്ചു നിന്നു നീ മാനത്തു പട്ടം പറത്തി നിന്നു ചൊരിമണലിൽ തീർത്ത കളിവീടുകളെല്ലാം  നോക്കി നിൽക്കേ നിലം പൊത്തിടുന്നു  വീണ്ടും പ്രതീക്ഷതൻ ഗോപുരമുണ്ടാക്കി കാത്തിരുന്നീടുംഞാൻ നിനക്കുവേണ്ടി (നിന്നിൽ ) ജീ ആർ കവിയൂർ 03 04 2022

ज़िंदगी से बड़ी सज़ा ही नहीं, और क्या जुर्म है पता ही नहींകൃഷ്ണ ബിഹാരി നൂറിന്റെ ഗസൽപരിഭാഷ ജീ ആർ കവിയൂർ

ज़िंदगी से बड़ी सज़ा ही नहीं, और क्या जुर्म है पता ही नहीं കൃഷ്ണ ബിഹാരി നൂറിന്റെ ഗസൽ പരിഭാഷ ജീ ആർ കവിയൂർ ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ (2) അതല്ലാതെ വേറെ കുറ്റകൃത്യങ്ങളുണ്ടോ ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ ഞാനൊരുപാർട് ഭാഗങ്ങളായ് പകുക്ക പ്പെട്ടിരിക്കുന്നു (2) എന്റെ ഭാഗത്തിലൊന്നുമേ അവശേഷിക്കുന്നില്ല(2) ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ ( ഇനി സത്യം വലുതോ ചെറുതോ ആണെങ്കിൽ അതു സത്യമായി അവശേഷിക്കുന്നില്ല (2) കള്ളങ്ങൾക്കൊരു സീമയുണ്ടോ അവക്ക് അതിരുകളുണ്ടോ (2) അവയെ  വെള്ളിയിലോ സ്വാർണ്ണത്തിലോ പൊതിഞ്ഞു വെയ്ക്കു(2) കണ്ണാടി ഒരിക്കലും കള്ളം പറയുകയില്ല അവ സത്യമായതിനെ മാത്രമേ കാട്ടുകയുള്ളൂ (2) ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ അതല്ലാതെ വേറെ കുറ്റകൃത്യങ്ങളുണ്ടോ ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ ഞാനൊരുപാർട് ഭാഗങ്ങളായ് പകുക്ക പ്പെട്ടിരിക്കുന്നു എന്റെ ഭാഗത്തിലൊന്നുമേ അവശേഷിക്കുന്നില്ല ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ   രചന  കൃഷ്ണ ബിഹാരി നൂർ പരിഭാഷ ജീ ആർ കവിയൂർ 02 04 2022