മറക്കാനാവില്ല

നിന്‍ ഓര്‍മ്മ പൂക്കുന്ന ഇല്ലി മുളം കാട്ടിലെ
പൊന്‍ മുളം തണ്ടിനെന്തൊരു  സ്വരവസന്തം
നിന്‍ വിരലൊന്നുമെല്ലെ തൊട്ടാലറിയുന്നു
എന്‍ ഉള്ളിലെ വിരഹത്തിന്‍ നോവറിവ്

ആഴങ്ങള്‍ താണ്ടുമെന്‍ മറവിയുടെ എട്ടില്‍
അഴകേഴും  ചാലിച്ചൊരു നിന്‍ നിഴല്‍ ചിത്രം
ആരും കാണാതെ പൊടി തട്ടിയെടുത്തുമെല്ലെ
അന്നുമിന്നുമെനിക്ക് തോന്നിയൊരു പ്രണയം

എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല
എണ്ണ കറുപ്പാര്‍ന്ന നിന്‍ വാര്‍മുടി തുമ്പിലെ
മുല്ലപ്പൂവിന്‍ പുഞ്ചിരിയും നറുമണവും
മറക്കാനാവില്ല എന്നാലിന്നുമോമലെ ..!!

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍ സര്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ