വേര്‍പാട് ദുസ്സഹം

വേര്‍പാട് ദുസ്സഹം

എന്തൊരു നിര്‍ബന്ധപ്രേരണയാണ്
എഴുസാഗര ദൂരമാണ് നിന്നിലേക്ക്‌

എന്തിനു വേര്‍പെടുത്തുന്നു ലോകം
ജീവിതം അപൂര്‍ണ്ണം നീയില്ലാതെ

ഒന്നിച്ചിരുന്നു സന്തോഷം പങ്കുവച്ച
ആ ദിനങ്ങള്‍ എത്ര നല്ലതായിരുന്നു

പ്രണയ പുഷ്പങ്ങള്‍ വിടര്‍ന്നിരുന്നു
പ്രണയത്തിന്‍ അലകളെങ്ങും മുഴങ്ങിയിരുന്നു

നീ ഇല്ലാത്തതിന്‍ വേദന അറിയുന്നു
ഇന്ന് ഓരോ നിമിഷങ്ങളും വലിയ ശിക്ഷ പോലെ

എത്രയോ സ്വപ്‌നങ്ങള്‍ അപൂര്‍ണ്ണമായി
എത്രയോ ബന്ധങ്ങള്‍ ഉടച്ചു തകര്‍ത്ത് നാം

സുഖദുഖങ്ങള്‍ പങ്കുവെച്ചു ഓര്‍ക്കുകില്‍
ചിരിച്ചും കളിച്ചും എത്രയോ ദിനങ്ങള്‍

ആരുടെ ഒക്കയോ ദൃഷ്ടി ദോഷങ്ങളെറ്റു
ദൂരെ ചരടറ്റു പോയല്ലോ പട്ടങ്ങള്‍ ,.

രാപകല്‍ എത്രയോ ബുദ്ധിമുട്ടി കടന്നകന്നു
നഷ്ടമായ ദിനങ്ങള്‍ എന്തെ പൂര്‍ണ്ണമായ് ആസ്വദിച്ചില്ല

എല്ലാ ചിത്രങ്ങളും മാറിമറഞ്ഞു
ജീവിതമെന്റെ തരിശായി മാറിയല്ലോ

എന്ത് പറയാന്‍ എന്തോരവസ്ഥയാണ്
അന്ധകാരത്താല്‍ മൂടപ്പെട്ടിരിക്കുന്നു

നീയില്ലാത്ത ലോകം ആനന്ദമയമില്ലാത്ത
ജീവിതമായി മാറിയല്ലോ എന്തെ ഇങ്ങിനെ

വിരസമാകുന്നപകലും ഇരുളാര്‍ന്ന രാത്രികളും
ശാസനിശ്വസങ്ങള്‍ക്കു  ഗതി കുറഞ്ഞപോല്‍

ജീവിതം തന്നെ ദുസ്സഹമായി മാറുന്നു
തിരികെ തരു എന്റെ പുലര്‍കാലങ്ങള്‍

പ്രണയത്തെ ഞെരിച്ചു കണ്ണു ചൂര്‍ന്നെടുക്കും
ലോകമേ നിനക്കറിയില്ല മനസ്സിന്റെ ഐക്ക്യം ...!!.

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ