കാത്തിരിക്കാമിനിയും

നിന്നിലെ മാറ്റങ്ങളറിയുന്നു
ഋതുക്കളുടെ വരവും പോക്കും
അത് തരും വിരസതയും
കാലങ്ങളുടെ പഴക്കങ്ങളും
അത് തീർക്കും മാനസിക
പിരിമുറുക്കുകൾ എന്തെ
പ്രകൃതി തന്നെ അകറ്റുന്നുവല്ലോ
അകലം അറിഞ്ഞു നോവെറ്റി
നമ്മൾ തമ്മൾക്കിടയിലെ മൗനം
വാക്കുകൾക്കായ് വീർപ്പുമുട്ടുന്നു
മുഖത്തെ പ്രഭാവത്തിലല്ല പിന്നെ
ഹൃദയത്തിലടങ്ങിയിരിക്കുന്ന
സ്നേഹത്തിലാണെല്ലാം
അകലട്ടെ ഇനി ഞാനും..
കാത്തിരിക്കാമിനിയും
പിറക്കാനുള്ള വസന്തങ്ങള്‍ക്കായ് ..!!
Comments