വർണ്ണ വസന്തം ..!!

നൊമ്പരത്താളിലമർത്തിയെഴുതി
ഞാനെൻ കണ്ണുനീർ മഷിയാലേ
നിൻ വിടരുന്ന പുഞ്ചിരി പൂക്കൾ
കണ്ടില്ലന്നു തോന്നുന്നു ആവരികൾ

പൂത്തു വിരിയും കാടും
കുയിലിലൻ പാട്ടും
മയിലിന്റെ നടനവും
മാനിന്റെ കുതിപ്പും

ഒന്ന് തുറക്കുക നിൻ ഹൃദയ വാദായനം
കാണുക എൻ കണ്ണിൽ വിരിയും
ആരും കണ്ടാല്‍ കൊതിക്കുമാ
നീയെന്ന വർണ്ണ മനോഹര വസന്തം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ