പ്രണയ നഷ്ടം

കണ്ടുഞാനാ കണ്ണിണകളിലായ്
കലര്‍പ്പില്ലാത്ത കരള്‍കവരുമൊരു
കമനിയമാം സ്വപ്നത്തിന്‍ നിറമൊഴി
കവര്‍ന്നെടുക്കാന്‍ ആഞ്ഞപ്പോളതാ

കവിളിണകളിൽ വിരിഞ്ഞ പൂവിന്റെ
നാണത്തിനാഴം അളക്കുവാനാവില്ല
മനസ്സിന്റെ അടിത്തട്ടിലെ വേരോളം
പഴക്കം ആ പൂവിനു ഉണ്ടായിരുന്നോ

അറിഞ്ഞു സുഗന്ധം വണ്ടണഞ്ഞു
ചെണ്ടുലഞ്ഞു തണ്ടയനങ്ങി കാറ്ററിഞ്ഞു
കരിവാളിക്കും മുന്‍പേ ചിരിയടങ്ങിയില്ല
പൊഴിയുന്നുവോ പ്രണയം കഷ്ടം ..!!

Comments

Cv Thankappan said…
നന്നായിട്ടുണ്ട്
ആശംസകള്‍ സര്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ