എവിടെയോ പോയ് ........

മഴനിലാവിലേതോ വിരഹനോവ് പെയ്യ്തൊഴിഞ്ഞു
മനമിടറി അറിയാതെ തേങ്ങി കാവ്യ കല്ലോലിനി ഒഴുകി
മാഞ്ഞു പോയോര്‍മ്മതന്‍ ഓളങ്ങളില്‍ മൗനം പൂത്തിറങ്ങി
മലരണിഞ്ഞു പുണര്‍ന്നു വല്ലികുടിലിലാകെ ലഹരി പകര്‍ന്നു ...
മാവിലെ മൈനയും തൊടിയിലെ കുയിലും തേടിയലഞ്ഞു
മനമോത്ത ഇണക്കായിയൊപ്പം കിട്ടാനൊരു തുണക്കായ്
മാമലയും മലരണിയും കാടും കാട്ടാറും കടന്നിങ്ങു
മലഹരി പാടി മന്ദപവനന്‍ വന്നണഞ്ഞരികിലോലമായ്
മുത്തമിട്ടു പറന്നൊരു കിനാവിന്റെ കാതിലാരോമെല്ലെ
മന്ത്രിച്ചു നിന്‍ വരവിന്‍ പദനിസ്വന മധുര രസമേറി
മഴിയിണകളറിയാതെ മുല്ലപൂപോലെ വിരിഞ്ഞു
മണവുമില്ല മാസ്മര മനോഹര നിന്‍ വദനവുമില്ലരികില്‍
Comments