നേരിടുക അത്ര തന്നെ ..!!

മഴയുണ്ടെങ്കിൽ മരമുണ്ട്
പൂവുണ്ടെങ്കിൽ വണ്ട്ണയും
തണലുണ്ടെങ്കിൽ ചേക്കേറും
പോകാൻ ഇടമുണ്ടെങ്കിൽ
പറന്നുയരാൻ ചിറകുണ്ടെങ്കിൽ
പുഴക്ക് തീരമുണ്ടെങ്കിൽ
കരയിൽ പാർക്കാനാളുമുണ്ട്
കാറ്റിനനുസരിച്ചു ചുവടുമാറ്റാമെങ്കിൽ
കാരങ്ങൾക്കൊരു മുടിവുണ്ട്
കൈയ്യിൽ പണമുണ്ടെങ്കിൽ
നാടും നാട്ടാരുമുണ്ട്
നീലാകാശത്തിന് ചുവട്ടിൽ
തനിക്കെന്നും താൻ മാത്രം ..!!
ചിന്തിച്ചാൽ എല്ലാം ഉണ്ട്
ഇല്ലെങ്കിൽ ഒരു ചുക്കുമില്ല
എല്ലാം വരുന്നയിടത്തു വച്ച്
നേരിടുക അത്ര തന്നെ ..!!
Comments