ഒന്നുമറിയാതെ ...!!
പൂവിതളിൽ പൊതിഞ്ഞൊരു രഹസ്യം
വെളിച്ചം മൂടിവെക്കും മധുരമാം മൗനം
ലക്ഷ്യമില്ലാതെ മൂളി പറക്കുന്ന വണ്ടിന്റെ
മൂളലുകൾ തേടിയെത്തുന്ന ലഹരി വസന്തം
ജലത്തിൽ തീർക്കും ഓളങ്ങൾ
കരയെ തൊട്ടു തലോടി മടങ്ങുന്നു
എവിടെ ഒടുങ്ങുന്നു എന്നത് അറിയാതെ
അനന്തതയിൽ ലയിക്കും ചിന്തകൾ
നുകരുന്നു അലൗകികമാം ആനന്ദം
അനവദ്യ അനുഭൂതിയിൽ മനം
മായാ മരീചികയോ ഇന്ദ്രജാലമോ
മുകുളമായി ഒന്നുമറിയാതെ ...!!
വെളിച്ചം മൂടിവെക്കും മധുരമാം മൗനം
ലക്ഷ്യമില്ലാതെ മൂളി പറക്കുന്ന വണ്ടിന്റെ
മൂളലുകൾ തേടിയെത്തുന്ന ലഹരി വസന്തം
ജലത്തിൽ തീർക്കും ഓളങ്ങൾ
കരയെ തൊട്ടു തലോടി മടങ്ങുന്നു
എവിടെ ഒടുങ്ങുന്നു എന്നത് അറിയാതെ
അനന്തതയിൽ ലയിക്കും ചിന്തകൾ
നുകരുന്നു അലൗകികമാം ആനന്ദം
അനവദ്യ അനുഭൂതിയിൽ മനം
മായാ മരീചികയോ ഇന്ദ്രജാലമോ
മുകുളമായി ഒന്നുമറിയാതെ ...!!
Comments