കുറും കവിതകള്‍ 757

രാവുറങ്ങി രാപാടിയും
മൗനം പൂണ്ടു അമ്പലമണിയും
സുപ്രഭാത മന്ത്രത്തിനു കാതോര്‍ത്ത് ..!!

അവനായി കാത്തുനിന്നു
മൗനം കൂടുകൂടിയ ആല്‍തറ .
നെഞ്ചില്‍ പ്രണയ മന്ത്രം ..!!

ആല്‍തറ  തണലില്‍
സ്വപ്‌നങ്ങള്‍ ചേക്കേറും
സന്ധ്യാംബര ചോട്ടില്‍ ..!!

വര്‍ത്തമാനപത്രത്തില്‍ മുഖം താഴ്ന്നു
ആരയോ കാത്തുനിന്നു
കണ്ണു കഴച്ചു പുസ്തകങ്ങള്‍ ..!!

രാവിന്‍റെ മൗനത്തില്‍
കണ്ണുകളിലാകെ പടര്‍ന്നു
വിരഹനോവിന്‍ വിഷാദം ..!!

ഹൃദയമൊരു ചെമ്പില താളിലെ
ജലകണം പോലെ ദാഹിച്ചു
സ്നേഹത്തിന്‍ തലോടലിനായി ..!!

കാത്തിരുന്നു നനഞ്ഞൊട്ടിയ
നെഞ്ചകം വെന്തു പൊള്ളി
വിരഹചൂടിനാൽ ..!!

ചുംബനത്താൽ ഞെരിഞ്ഞു
ദളങ്ങൾക്കു രോമാഞ്ചം
ഒന്നുമറിയാതേ വണ്ടും ..!!

രാവിന്റെ നിറവിൽ
പ്രതീക്ഷയുടെ ചതുരങ്ങൾ
ആരെയോ കാത്തിരുന്നു ..!!

ഉത്സവഛായയിൽ
കൺ കാഴ്ചകളുടക്കി
വർണ്ണാഭമാർന്ന ബാല്യം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “