ഇടനാഴിയിലെ കാലൊച്ച

ഇടനാഴിയിലെ കാലൊച്ച

Image may contain: night, bridge, outdoor and indoor

ആരുടെയോ പദചലനങ്ങൾക്കായി
വേദനകളുടെ വേർപാടിന്റെ
ആരുമറിയാത്ത മൗനങ്ങൾ
ബന്ധങ്ങളുടെ മുറിവുകൾ
ചേർക്കാൻ കഴിയാത്ത നിസ്സഹായത
ഇരുളിന്റെ വക്കോളം ഇമവെട്ടാതെ
തുറിച്ചുനോട്ടങ്ങളുടെ ഇടയിൽ പെട്ട്
സന്ധ്യ തിരിതാഴ്ത്തിമെല്ലെ അകലുമ്പോൾ
ഞരക്കങ്ങളുടെ ശ്രുതിമീട്ടിയ ചീവീടുകൾ
കൊലുസുകിലുക്കവുമായി  മഴനൂലുകൾ
വിഷാദ വിരഹങ്ങളുടെ മാറാലകെട്ടി
ചിലന്തി വലനെയ്തു കാത്തു കിടന്നു
കണ്ണുനീർ ഉപ്പിന്റെ ചൂരേറ്റു വിശപ്പ്
ഉറക്കത്തിലേക്കു വഴിതടഞ്ഞു നിന്നു
ഇണപിരിയാത്ത വികാരങ്ങൾ മിന്നിമറഞ്ഞു
അപ്പോഴും മഴയുടെ പിറുപിറുക്കുകൾ
മച്ചിൻ മേൽ നൃത്തം ചവുട്ടിക്കൊണ്ടിരുന്നു
ഒന്നുമറിയാതെ ഇടനാഴിയുടെ തേങ്ങൽ
ആരും അറിയാതെ തുടർന്നുകൊണ്ടിരുന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “