ഇനിയും വരില്ലയോ..?!!

ഇന്നലെകളുടെ തുടുപ്പുകളിൽ
ഇന്നുഞാൻ എല്ലാമറന്നങ്ങു
ഈണം ചേർത്തു പാടി
ഇണയായി തുണയായി വന്നനിന്‍

ഈരടികള്‍ക്കായ് കാതോര്‍ത്ത്
ഇവിടെയങ്ങ് ഇരിക്കുമ്പോളായ്
ഇമവെട്ടാതെ നിന്റെ ഓര്‍മ്മകള്‍
ഇഴയുന്നു എന്നരികില്‍ മോഹനം

ഇല്ല മറക്കില്ലൊരിക്കലും
ഇഴയകലാത്ത നിന്‍ മാസ്മര
ഇതള്‍വിരിക്കും പുഞ്ചിരി
ഇനിയും വരില്ലയോ വീണ്ടും ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ