ഒറ്റപ്പെടല്‍
വേദനയുടെ താളിൽ
കണ്ണുനീർ മഷിയാലേ
എഴുതി ചേർത്തു ..
പലപ്പോഴും ഞാൻ
വെട്ടിത്തിരുത്തി
എനിക്ക് പറയുവാനുള്ളത്
പലതീരങ്ങളും കടന്നു നീ
എന്നെ തനിച്ചാക്കിയെങ്കിലും
വിട്ടകന്ന നിൻ സുഗന്ധത്താൽ
ഒരു അഭയാർത്ഥിയായ്
ജീവിതം നയിക്കുന്നു
ഒറ്റപ്പെട്ട തുരുത്തിലായ്
ഒഴിയുക നിന്‍ കദനങ്ങള്‍
ഹൃദയത്തില്‍ നിന്നും
സന്തോഷം വഴിഞ്ഞു ഒഴുകട്ടെ
സത്യങ്ങളില്‍ നിന്നും
വഴുതി മാറാതെ
കാത്തുകോള്‍ക നിന്‍ വിശുദ്ധിയെ
ആഗ്രഹങ്ങളുടെ വലയില്‍
തിരികെ വരാത്ത
ഗര്‍ത്തങ്ങളില്‍ വീഴാതിരിക്കുക
Comments