മനമറിയാതെ തേങ്ങി ..!!
മനമറിയാതെ തേങ്ങി ..!!
രാവിൽ പൂനിലാവിൽ
മധുരം പെയ്യ്ത കനവിൽ
നിന്നോര്‍മ്മയൊരു ഇളം തെന്നൽ
വന്നു നിന്നു മൗനം പാടും നേരം

അറിയാതെ മനം തേങ്ങി അനുരാഗം
ആരോഹണവരോഹണങ്ങളാല്‍
സപ്ത സ്വരരാഗവീചികളാലേ
അലതല്ലുമെന്നാത്മ സംഗീതം ഉണർന്നു
രാവിൽ പൂനിലാവിൽ
മധുരം പെയ്യ്ത കനവിൽ
നിൻ ഓർമ്മയൊരു ഇളം തെന്നൽ
വന്നു നിന്നു മൗനം പാടും നേരം
നീയില്ലാതെ അലയുന്നേരം
അണയാതെ കാത്തു ജീവന്‍
തിരം തേടും അലമാലകള്‍ പോലെ
താങ്ങും തണലുമേകി കാത്തിരുന്നു
രാവിൽ പൂനിലാവിൽ
മധുരം പെയ്യ്ത കനവിൽ
നിൻ ഓർമ്മയൊരു ഇളം തെന്നൽ
വന്നു നിന്നു മൗനം പാടും നേരം ..!!
Comments