കുറും കവിതകള്‍ 756

ഇരുളിന്‍ മറവില്‍
മുട്ടിയുരുമ്മുമാത്മാക്കള്‍
സ്വപ്‌നങ്ങള്‍ നെയ്യ്തു ..!!

പ്രഭാതകിരണങ്ങള്‍
മാര്‍ഗ്ഗം തെളിയിച്ചു
ജീവിത വഞ്ചി നീങ്ങി ..!!

ജീവിത നൊമ്പരങ്ങള്‍ക്കിടയില്‍
തീവെട്ടി തിളക്കങ്ങളില്‍
മയില്‍പ്പീലി മിന്നി ..!!

കരകാണാ കയങ്ങളില്‍ 
മുങ്ങി തപ്പി ഓര്‍മ്മകള്‍ 
അലകടലില്‍ ഞാനേകന്‍ ..!!

മഞ്ഞിന്‍ മൂടുപടത്തില്‍ 
നീല കമ്പളം വിരിച്ചു 
ശിശിരം വരവായി ..!!

നീലപ്പൂവിരിയിച്ചു 
വസന്തവും വന്നു 
എന്തെ നീ മാത്രം വന്നില്ല..!!

രക്ത വര്‍ണ്ണം വിരിഞ്ഞു 
നിന്റെ വരവോക്കെ അറിയിച്ചു 
നിന്‍ ചിറകടിമാത്രം   കേട്ടില്ല ..!!

രാവണഞ്ഞിട്ടും 
ഓലപ്പീലികളാരെയോ
കൈയാട്ടിവിളിച്ചു ..!!

മൗനം ഉടച്ചു
മണിമുഴങ്ങി
ഭക്തി ഉണർന്നു ..!!

പുൽക്കൊടി തുമ്പിൽ
മഴമുത്തുക്കൾ
ഭൂമി കുളിർത്തു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ