ഉയര്‍ത്തെഴുനേല്‍ക്കട്ടെ ..!!

ആ മൂകതയില്‍
അത് തുള്ളിയിടട്ടെ
എന്റെ ആത്മാവ്
നിറയട്ടെ അതിന്റെ
അത്യുന്നതങ്ങളില്‍
നീയും നിന്റെ ആഴങ്ങളില്‍
നനവ് ഏറെട്ടെ മധുരമറിയട്ടെ
ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക്
ഉയിരിന്റെ ഉണര്‍വ് അറിയട്ടെ ..!!
നീലവിഹായസ്സിന്റെ
അന്തര്‍ നാളങ്ങളില്‍
പരക്കട്ടെ ജീവന്‍റെ തുടിപ്പ്
ചരിഞ്ഞും ഇഴഞ്ഞു നീങ്ങട്ടെ ..!!
അനുഭവങ്ങളുടെ ഗര്‍ഭഗൃഹം താണ്ടട്ടെ
വിസ്മൃതിയില്‍ നിന്നും മൃദു ധ്വനിയൊടെ
പ്രളയപയോധിയില്‍ അലിയട്ടെ
അനന്തതയില്‍ ഉയര്‍ത്തെഴുനേല്‍ക്കട്ടെ ..!!
Comments