മുറിവുകളിലെ ഉമ്മകള്‍

മുറിവുകളിലെ ഉമ്മകള്‍



നിഴലായി പിറക്കാന്‍
പിറകെ ചെല്ലാന്‍ വിധിയെന്നു

അലിഞ്ഞു പാടുന്ന പാട്ടിന്റെ
പിറകെ ഉള്ള കുഴലൂത്ത്

അതിന്റെ മുറിവില്‍ അല്‍പ്പമിറ്റുക
നോവിന്റെ കണ്ണുനീര്‍ ഉപ്പ്

തനിയാവര്‍ത്തനം ചമക്കുന്ന
കാലത്തിന്‍ രാഗ ധ്വനിയാല്‍

ശ്രുതി ചേര്‍ക്കാന്‍ ആഞ്ഞവന്റെ
വിരലുകള്‍ തീക്കും ആരവം

അഴലാറ്റിയ ഉടലിന്റെ
മൃദുലതയില്‍ തലോടിയ

പയ്യ്ത മഴയുടെ കിലുക്കം
കേട്ടു കിടന്ന സ്വപ്നം

വിശപ്പിനെ ഉണര്‍ത്തി പാടും
വിണ്ടുകീറലുകളുടെ സംഗീതം ..!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “