ദൃശ്യ സൗഭാഗ്യം ..!!
നിറമിഴി കോണിലൂടെ ഞാൻ കണ്ടു
നിൻ നിറവാർന്ന രൂപം മുന്നിൽ
നീലകാർവർണ്ണവും പീലിത്തുണ്ടും
നിമിഷനേരം ഞാനെന്നെമറന്നങ്ങുനിന്നു ..
കാളിന്ദിയിലെന്നപോലെ നിൽക്കും
കാലിമെയ്ക്കും കോലും നിൻ
കായാമ്പൂവിന് നിറമെയ്യും
കരുണാമയനെ നീ അരികത്തു നിന്നു
ജരാനരകളെന്നിൽ വന്നുനിൽക്കുമ്പോൾ
ജന്മജന്മാന്തര ദുഖങ്ങളൊക്കെ മറന്നു
ജാലമിന്ദ്രജാലം നിൻ മോഹന ദർശനം
ജനിമൃതികൾക്കിടയിലെ ദൃശ്യ സൗഭാഗ്യം ..!!
painting by TOMALIKA ACHARJEE
Comments