കുറും കവിതകള്‍ 752

കുറും കവിതകള്‍ 752

ഞാനൊരു സാഗരം
നീ ഒരു കണ്ണുനീര്‍
നമുക്ക് രണ്ടും ഉപ്പുരസം ..!!

അവര്‍ നൃത്തം വച്ചു
പലരുടെയും ചുണ്ടുകളില്‍
നിലാവ് വിരിഞ്ഞു ..!!

നീ ഇല്ലായെന്നൊരു കുറവ്
ചന്ദ്രനെ തുണച്ചു
മനസ്സ് ശാന്തം ..!!

അവളുടെ ചുണ്ടുകളില്‍
മഞ്ഞിന്‍കണം
എന്റെ പ്രഥമ ചുംബനം ..!!

കണ്ണുകളില്‍ പുഞ്ചിരി
ഹൃദയം തുടികൊട്ടി
മനസ്സില്‍ പ്രണയമഴ ..!!

ചരിത്രം പടിയിറങ്ങിയടിത്തു
തോറ്റവന്റെ നെഞ്ചിടിപ്പിനാണ്
ജയം തേടുമ്പോളറിയുന്നത് സത്യം ..!!

ചിരിയും കരച്ചിലും
വീണുടഞ്ഞു നേടുന്നു
നാളെയെന്ന കരുത്ത് ..!!

ഇരുളും വെളിച്ചവും
സമരേഖയാവുന്നിടം
നന്മനിറഞ്ഞ മനസ്സ്..!!

സന്ധ്യ മൂടുപടം പുതച്ചു
മറയുവാന്‍ ഒരുങ്ങുന്നു
സ്വപ്നംകണ്ട് ഉണരാന്‍ ..!!

പതഞ്ഞുനുരപത
നിറയുന്ന കാപ്പി
യാത്രക്ക് ലഹരി കൂട്ട് ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “