കുറും കവിതകള്‍ 755

പ്രണയം പൂക്കും തീരത്ത്‌
നങ്കുര മോഹവുമായ്
പായക്കപ്പല്‍ അലഞ്ഞു ..!!

മിനാരങ്ങള്‍ക്ക് മുകളില്‍
ചിരിതൂകി നിന്നു
റംസാന്‍ നിലാവ് ...!!

ഇല പൊഴിഞ്ഞു
മാനം നോക്കി ചില്ലകള്‍
ശരത്‌കാല വിരഹം..!!

കടപുഴകി വീണു
മഴ മേഘപ്രളയം
ബൌദ്ധ മൗനമുടഞ്ഞു ..!!

പതിയിരുന്ന വിശപ്പ്‌
ഇരയുടെ വരവ് കാത്ത്
കാടിളക്കി കരഞ്ഞു കിളി ..!!

നെയ്യാറ്റില്‍ മുഖം നോക്കി
മേഘ കുടചൂടിയ
മലകള്‍ക്കു യൗവനം..!!

പച്ച പുല്ലിനും
തുമ്പിചിറകു വച്ചു
പറക്കാനൊരു മോഹം ..!!

നെല്ലും പുക്കുലയും
നിറപറയും സാക്ഷി
ചന്ദന ഗന്ധത്തില്‍ മംഗല്യം ..!!

ഒറ്റക്കൊമ്പിലിരുന്നു
കുറുകി വിരഹം

  1. കാറ്റിനും മൗനം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ