കുറും കവിതകള്‍ 753

ഇതളുകളില്‍  തൊട്ടുരുമും
വണ്ടിനറിയുമോ
 പൂവിന്‍ നോവ്‌ ..!!

മണ്ണില്‍ വിരലുകളാല്‍
തീര്‍ക്കും ജീവന കവിത
കാറ്റിനു സുഗന്ധം ..!!

ഇത്ര കേഴ്നതിന്‍ നോവോ
ആകാശത്തിന്‍ തോരാ കണ്ണുനീര്‍
വേഴാമ്പല്‍ മൗനം ..!!

ഇളവേല്‍ക്കുമി ജീവിതം
യാത്രകള്‍ക്ക് ഒരുങ്ങുന്നു
സ്വച്ചം സുന്ദരം ..!!

കടലിന്റെ നോവറിഞ്ഞു
കരയുടെ മൗനമുടച്ചു
മീട്ടുന്നുണ്ടായിരുന്നു കാറ്റ്...!!

കടലിന്റെ പ്രണയ സംഗീതം
കരയില്‍ കാത്തിരിപ്പ് .
വിരഹ നോവ്‌ ..!!

രാമഴ തീര്‍ക്കും
സംഗീത കുളിര്‍ .
ഉറങ്ങാതെ പാതിരാകിളി ..!!

പ്രണയ മഴ തോര്‍ന്നു
തീരത്ത് ആരും കാണാതെ
കടലാസുവഞ്ചി ..!!

മഴയേറ്റു തളരാതെ
കെട്ടി പുണര്‍ന്നു
തളിര്‍ വള്ളി..!!

പടിയിറങ്ങി വരുന്നുണ്ട്
കുളിര്‍കാറ്റിലായ്
ബൗദ്ധ  മൗനം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ