മറഞ്ഞു ....

മറഞ്ഞു ....

Image may contain: bird and sky

സന്ധ്യയുടെ അഴകിൽ
ചാലിച്ചെഴുതിയ കവിത
കുറുകുന്നുണ്ട് പടവുകളിൽ

മൗനനാനുഭൂതിയിൽ 
രതിവർണ്ണങ്ങളിൽ
ലഹരിയാകുന്നു രാവ്

ശിശിരം നിറയുന്ന
ചില്ലകളിൽ കുളിർ പടർന്നു
വിരഹം കൂടുകൂട്ടി

കാറ്റ് കാമുകനായ്
മേഘം കമ്പളമായ്
നിലാവിനെ പുതപ്പിച്ചു 

മനസ്സുറങ്ങിയില്ല
ആഴങ്ങളിലേക്ക് ഇറങ്ങി
സ്വപ്നം ചിറകുവിടർത്തി

മഴയുടെ  തനിയാവർത്തനം
ചീവീടുകൾ സ്തൃതി മീട്ടി
പുൽ തലപ്പുകളിൽ മുത്തു തിളങ്ങി

കണ്ണുതിരുമ്മി ഉണർത്തി
പ്രഭാത കിരണങ്ങൾ
പ്രണയം എവിടോ മറഞ്ഞു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ