കുറും കവിതകള്‍ 754
കുറും കവിതകള്‍ 754
കടൽ തീരകാഴ്ചകൾക്കൊപ്പം
സ്നേഹത്തിന് നീളുന്ന
സുരക്ഷിത കരങ്ങൾ ..!!
പൂവിതൾ തുമ്പിൽ
മഴമുത്തുക്കളിൽ
സൂര്യ രശ്മി തിളക്കം ..!!
സംഗീത ധാരകള്‍
മയങ്ങി ഉണരാന്‍
കാത്തു കിടന്നു തന്തികള്‍ ..!!
മനമിളക്കിമെല്ലെ
ജിമ്മിക്കികമ്മൽ തിളങ്ങി
ഓർമ്മ പിന്നോക്കം നടന്നു ..!!
സമാന്തരങ്ങളിലുടെ
ജീവിത യാത്ര നീളുമ്പോള്‍
അകലെ കൂക്കുവിളി..!!
ചുറ്റുപാടുകളുടെ സാമീപ്യ
ജീവിത ലഹരി .
അനുഭൂതിയിലെല്ലാം മറന്ന്‍..!!
മുകളിലാകാശം താഴെ
പാതിരാ വഴിയില്‍
ജീവിതം ഉറക്കം തേടുന്നു ..!!
കാല്‍പന്തിന്‍ ലഹരിയില്‍
ഊയലാടും തിരികെ വരാ
ബാല്യമിന്നും ഓര്‍മ്മയില്‍ ..!!
മഴമേഘങ്ങല്‍ക്കിടയില്‍
ദേശാടന പക്ഷികള്‍ പറന്നു
വായനത്തൊരു മാലയായ്
പൂക്കാതെ നിൽക്കുമൊരു
മഴയോരത്തു വിരഹം
ഗുൽമോഹർ തണൽ തേടുന്നു ..!!
കടൽ തീരകാഴ്ചകൾക്കൊപ്പം
സ്നേഹത്തിന് നീളുന്ന
സുരക്ഷിത കരങ്ങൾ ..!!
പൂവിതൾ തുമ്പിൽ
മഴമുത്തുക്കളിൽ
സൂര്യ രശ്മി തിളക്കം ..!!
സംഗീത ധാരകള്‍
മയങ്ങി ഉണരാന്‍
കാത്തു കിടന്നു തന്തികള്‍ ..!!
മനമിളക്കിമെല്ലെ
ജിമ്മിക്കികമ്മൽ തിളങ്ങി
ഓർമ്മ പിന്നോക്കം നടന്നു ..!!
സമാന്തരങ്ങളിലുടെ
ജീവിത യാത്ര നീളുമ്പോള്‍
അകലെ കൂക്കുവിളി..!!
ചുറ്റുപാടുകളുടെ സാമീപ്യ
ജീവിത ലഹരി .
അനുഭൂതിയിലെല്ലാം മറന്ന്‍..!!
മുകളിലാകാശം താഴെ
പാതിരാ വഴിയില്‍
ജീവിതം ഉറക്കം തേടുന്നു ..!!
കാല്‍പന്തിന്‍ ലഹരിയില്‍
ഊയലാടും തിരികെ വരാ
ബാല്യമിന്നും ഓര്‍മ്മയില്‍ ..!!
മഴമേഘങ്ങല്‍ക്കിടയില്‍
ദേശാടന പക്ഷികള്‍ പറന്നു
വായനത്തൊരു മാലയായ്
പൂക്കാതെ നിൽക്കുമൊരു
മഴയോരത്തു വിരഹം
ഗുൽമോഹർ തണൽ തേടുന്നു ..!!
Comments