കർക്കിടമഴയിൽ ..!!
പെയ്യ്തൊഴിഞ്ഞ മഴയിൽ
ഓർമ്മകളുടെ കുത്തൊഴുക്കിൽ
കളിവഞ്ചിമെല്ലെ ഒഴുകി നീങ്ങി
കൊത്താം കല്ലുപെറുക്കി എറിഞ്ഞു
പിടിക്കുമ്പോൾ നോട്ടം അവന്റെ
കുസൃതി നിറഞ്ഞ കണ്ണുകളിൽ
തനിക്കായി എത്താക്കൊമ്പിലേറി
നീരുകറ്റി കൊണ്ട് എത്തിപ്പറിച്ച
മധുര മാമ്പഴവും നെഞ്ചോളം
വെള്ളത്തിലിറങ്ങി പറിച്ചു തന്ന
അല്ലിആമ്പലാൽ തീർത്ത മാല
പരസ്പരം കഴുത്തിലണിഞ്ഞു
കൈകൊട്ടി ചിരിച്ച ബാല്യമേ
ഇന്നുമെന്തെ കണ്ണുകളിൽ തിളങ്ങുന്നു
പൊയ്‌പോയ വസന്തങ്ങളുടെ
നിലാമഴയാർന്ന സ്വപ്നങ്ങളും
ഇന്നും ഓർക്കുന്നു തകർത്ത് പെയ്യും
കർക്കശമായ കർക്കിടമഴയിൽ ..!!
photo by Ajith Unnikrishnan
Comments