മോഹ തീരത്ത് ..!!
കണ്ണുകൾകണ്ണുകൾ തമ്മിലിടഞ്ഞു
ഉള്ളിൽ കത്തിയൊരു അഗ്നിയാകെ
ഹൃദയത്തെ പൊള്ളിച്ചുവല്ലോ
പേരറിയാത്തൊരു വേദനയാൽ
നിണമാകെ ഒഴുകി നദിയായ്
പ്രണയ കടലിൽ ചേരുമ്പോൾ
കരയാകെ പൂത്തുലഞ്ഞു നിന്ന്
രാവിൽ നിലാവ് പെയ്യ്തു
നിറഞ്ഞു വിരഹം വീണ്ടും
അടുക്കാതെ പോയൊരു കപ്പൽ
തീരം തേടിയലഞ്ഞു നങ്കുരവുമായ്
Comments