ചതുരങ്ങള്‍

ചതുരങ്ങളില്‍ തുടങ്ങി ചതുരങ്ങളില്‍ ഒടുങ്ങുമി
ചതുരംഗ കളങ്ങളിലെ കരുക്കള്‍ നാം ചുവടു വെക്കുന്ന
ചിന്തയോടുങ്ങാത്ത വിരലുകളുടെ അടിമകള്‍
ചിതറി ഓടുന്ന കുതിരയും തേരും കടിഞ്ഞാണും
ചമ്മട്ടിയും നയിക്കുന്ന വഴികളില്‍ ചലിക്കുന്നവര്‍
ചടുലതാളങ്ങള്‍ മേളക്കൊഴുപ്പങ്ങള്‍ കേട്ട് എന്നും
ചാഞ്ഞും ചരിഞ്ഞും ചമ്ര വട്ടത്തു നൃത്ത മാടാന്‍
ചലനമറ്റു ചുമലുകളെറി ആറടി മണ്ണിന്‍ അവകാശികള്‍ ..!!
Comments