പ്രണയത്തിനു എത്ര വയസ്സായി ..!!
പ്രണയത്തിനെത്ര വയസ്സായിയെന്നു
വൃണിത വികാരത്തിന്‍ പൊരുള് തേടി
കണ്ടൊരു ശില്‍പ്പി തന്‍ ആവേശം
ശില്‍പ്പത്തിനൊടുള്ള അഭിനിവേശത്തിന്‍
ലഹരി കണ്ടൊരു കാഴചവട്ടം പറയാതിരിക്കവയ്യ
വിശപ്പെന്നതും ദാഹമെന്നതും മറവിയിലാണ്ടു
കനവുകാണാനൊരു ഉറക്കവുമില്ലാതെയായ്
മഴയും വെയിലും മഞ്ഞും ദിനരാത്രങ്ങളും
ഒക്കെ അറിയാതെ ലഹരിയിലാണ്ടവസാനം
കണ്ണെഴുതി തീര്‍ന്നപ്പോഴേക്കും നീണ്ട
നിശ്വാസാശ്വാസം മറിയുമ്പോഴേക്കും
പൈദാഹങ്ങളുടെ തിരയിളക്കമറിഞ്ഞു ...
ആകാശത്തു നക്ഷത്രങ്ങള്‍ ചിരിതൂകി
ഭൂമിയിലെ പ്രണയത്തിനു എത്ര വയസ്സായി ..!!
Comments