നിന്‍ വിരലിലെ മോതിരം

നിന്‍ വിരലിലെ മോതിരം


Image may contain: one or more people and ring
നിൻ  കരാംഗുലികള്‍ എന്നിൽ  മോഹമുണർത്തുന്നു
അതിലൊരു  മോതിരമായി  മാറാൻ  മോഹം
അതിലൂടെ  നിന്നെ  കാണാൻ  കഴിയുമല്ലോ
 നിൻ  മൃദുലത  അറിയാമല്ലോ
നിമ്നോന്നതങ്ങളിൽ  നിലാവു  പോലും
 കാണാത്തതു  കാണാമല്ലോ
അനുഭൂതിയുടെ  താഴ്വാരങ്ങളിൽ
പടരാനാവുമല്ലോ വിരലെത്താ
ഇടമില്ലല്ലോപൂമേനിയിലാകെ


വിരലുകൾക്ക്  ലഹരി  നല്കാനാവുമല്ലോ
മാടിയൊതുക്കുമല്ലോ
രോമകൂപങ്ങൾ  വിരലുകൾ
ഒപ്പം  ആ  വിരലിലെ
മോതിരവുമനുഭവിക്കില്ലേ  സുഖങ്ങൾ
സുന്ദരി ഇനി  എന്ത്  ഞാൻ  പറയേണ്ടു
നിൻ  കവിളുകൾ  തുടുത്തല്ലോ
നെഞ്ചിടിപ്പ്  കൂടിയാലോ  .
ഉയർച്ച  താഴ്ചകൾ  ഞാൻ  അറിയുന്നു
ചുംബനം   കൊണ്ട്  മൂടട്ടെ   നിൻ  വിരലിൽ  ഞാൻ
അർച്ചനയായി  കരുതുക പ്രണയത്തിന്‍
എന്നിൽ  ആ  വിരലാൽ
തൊട്ടുണർത്തുക  തന്തികൾ
നിന്നിലെ  നദി  എന്നെ  നനക്കുന്നു  .
എന്തെ  അറിയുന്നുണ്ടോ  ആവോ
നിൻ  മൗനമേറെ  എന്നിൽ  ഉണർത്തുന്നു  കാവ്യം
എന്തെ  ഒന്ന്  ഉരിയാടാത്തതു
ഞാൻ  ഇഷ്ടക്കേടുകൾ  വല്ലതും  പറഞ്ഞുവോ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ