ശംഭോ മഹാദേവാ

ശംഭോ മഹാദേവാ  



ഉദ്യോഗാർത്ഥം വന്നു ഭവിച്ചു
കോഴിക്കോട് ഇന്നലെ ഞാൻ
പുലർകാലത്തു കുളിച്ചൊരുങ്ങി
വെറുതെ ഇറങ്ങി തെരുവിലേക്ക്
ചായ കുടിക്കാം എന്നായിരുന്നു ലക്ഷ്യം
വഴി മുറിച്ചു നടന്നു ചായക്കടയിലേക്ക്
പെട്ടന്ന് കണ്ണിൽ പെട്ടൊരു ഫലകം
അത് കാണിച്ചിരുന്ന വഴിയേ നടന്നു
വലിയ കുളവും കടന്നു വലിയമതിൽ കെട്ട്
നമശിവായ മന്ത്രവും ജപിച്ചു വാതിൽ കടന്നു
അതാ ഉള്ളിൽ നിന്നും സാമൂതിരിയുടെ
അന്ത്യശാസനം പോലെ ഒരു ആക്രോശം
പാടില്ല പാടില്ല ഇവിടെ പാന്റ്റിട്ട് പ്രവേശനമില്ല
ഇളഭ്യനായി വെളിയിൽ ഇറങ്ങിയപ്പോൾ
ഒരാൾ വന്നു പറഞ്ഞു അവിടെ മുണ്ടു കിട്ടും
പിന്നെ വന്നതല്ലേ ഒന്ന് കടം കൊണ്ട്
കാവിയണിഞ്ഞു അർത്ഥ സംന്യാസിയായി
അപ്പോൾ ചിന്തനം അൽപ്പം ഉച്ചത്തിലായ്
ദിഗംബരനെ  കാണാൻ എന്തിനു വസ്ത്രം
എല്ലാം നാം ഉണ്ടാക്കിയ നിയമങ്ങൾ
ഉടുപ്പും   പാൻസും  ഊരി കാവിയുടുത്ത  
ഉടലുമായി സാക്ഷാൽ തളിയിൽ വാഴും
സർവേശ്വരനായ ശിവനെ തൊഴുവാൻ
സർവ്വവും ശിവനിൽ അർപ്പിച്ചു എല്ലാം
മറന്നു സ്വയം മനസ്സു അവിടെ നൽകി
ഇറങ്ങുമ്പോൾ  തൊടാനുള്ള പ്രസാദം
ഉണ്ടോ എന്ന് നോക്കി ഇല്ല
വെളിയിൽ ഇറങ്ങി നിന്നപ്പോൾ
അതാ ഒരു പൂനുൽ ധാരിയും കുഞ്ഞു മകളും
അവരുടെ കൈയ്യിൽ നിന്നും ചന്ദനവും
പുഷ്പവും ചോദിച്ചുവാങ്ങി തൊട്ടു  
രണ്ടു  ഫോട്ടോ  പരസഹായത്താൽ  എടുത്തു
വാടകക്ക്  കിട്ടി മുണ്ടിനാൽ  
ദർശന ഭാഗ്യം സഫലമായല്ലോ ''ശംഭോ മഹാദേവ ''
അപ്പോൾ മനസ്സു മുരണ്ടു '' ലോകാ സമസ്താ
 സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തി ''
 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “