വിരസത ഏറുന്നു
ജീവിതം പൊതിഞ്ഞു കൊണ്ട്
വയറിന്റെ താളത്തിനൊപ്പം
തുകലിൽ ശബ്ദവീചികൾ തീർക്കുമ്പോൾ
എല്ലില്ലാത്തൊരു നാവു ചലിച്ചു
വയറിന്റെ വിശപ്പിന് രചനക്കൊത്തു
അന്യന്റെ നന്മക്കായി ഏറ്റുപാടാൻ
വിധിയുടെ നേർകാഴച്ചകൾ
കരിപുരണ്ട കൽവിളക്കുകൾ സാക്ഷിയായ്
കൺ ചിമ്മുന്നു സ്വരം പരമായി മാറുവോളം
നടതുറക്കുവോളം പ്രഹരമേറ്റു തളരുന്ന
ചെണ്ടയും കോലും അത് പിടിച്ച കൈയും
എങ്കിലും ഈ ആവർത്തന വിരസത ഏറുന്നു.......
Comments